കോട്ടയം: ഛത്തീസ്ഗഢിൽ മലയാളികന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ യുപിഎസ് ശകത്മായി അപലപിച്ചു.
ഛത്തീസ്ഗഗിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തെ യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് ശക്തമായി അപലപിച്ചു. കൂടാതെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രസ്തുത വിഷയത്തിൽ ഇടപെടണമെന്ന് യുപിഎസ് ദേശീയ സമിതിപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന പെൺകുട്ടികളെയും ബജറംഗദൾ പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും പിന്നീട് അസ്റ്റിലേക്ക് നയിക്കുകയും ചെയ്ത ബജറംഗദൾ പ്രവർത്തകരെ ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ദേശീയ പ്രസിഡന്റ് ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, പാസ്റ്റർമാരായ എം ഐ തോമസ്, മാത്യു ബെന്നി, അനി ജോർജ്ജ്, തോമസുകുട്ടി പുന്നൂസ്, ജോൺ ജോസഫ്, ഷാജിവാഴൂർ (മാധ്യമ പ്രവർത്തകൻ) എന്നിവർ പ്രമേയത്തിന്മേൽ സംസാരിച്ചു.









0 Comments