മല്ലപ്പള്ളി : ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി വെസ്റ്റ് ( മൂശാരിക്കവല ) സഭയുടെ നേതൃത്വത്തിൽ ഫാമിലി സെമിനാർ 2025 ജൂലൈ 24 നു നടക്കുന്നു. ബോണ്ടിങ് മൊമന്റ്സ് എന്ന പേരിൽ കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുക എന്ന ലക്ഷ്യത്തോട് നടത്തുന്ന ഫാമിലി സെമിനാറിൽ പ്രശസ്ത സൈക്കോളജിസ്റ്റുകളായ Dr. ഗ്രെയ്സ് ലാൽ, Rev. Dr. ചെറിയാൻ മാത്യു എന്നിവർ ക്ലാസുകൾ നയിക്കും. ശാരോൻ ഫെലോഷിപ്പ് സഭയുടെ മല്ലപ്പള്ളി റീജിയൻ പ്രസിഡന്റ് Rev. ജോൺ വി ജേക്കബ് ഉത്ഘാടനം നിർവഹിക്കുന്നതും മല്ലപ്പള്ളി വെസ്റ്റ് സെക്ഷൻ പ്രസിഡന്റ് പാസ്റ്റർ ഗോഡ്സൻ സി സണ്ണി അധ്യക്ഷത വഹിക്കുന്നതും ആയിരിക്കും.







0 Comments