BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന്


പാലക്കാട്  : ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട് നിൽക്കുന്ന വണ്ടിത്താവളം കാർമ്മൽ സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന് വൈകിട്ട് 4 മുതൽ 7 മണി വരെ വണ്ടിത്താവളം പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം.വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് സുവി. ഷിബിൻ സാമുവേൽ ദൈവവചന പ്രഘോഷണം നടത്തും. ജോസ് പൂമല, പോൾസൺ കണ്ണൂർ എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. സുവി. തോമസ് ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.






Post a Comment

0 Comments