BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

വിവിധ ക്രൈസ്തവ സഭാ ബിഷപ്പുമാരും നേതാക്കളും തിങ്കളാഴ്ച മുനമ്പത്ത്

 

മുനമ്പം : മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവ സഭാ ബിഷപ്പുമാരും നേതാക്കളും 18 തിങ്കളാഴ്ച മുനമ്പം സമരപ്പന്തലിൽ അണിനിരക്കും.


  മലങ്കര ഓർത്തഡോക്സ് സഭാ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ.പോളി കാർപോസ് മെത്രാപ്പോലീത്ത, സി.എസ്.ഐ..ബിഷപ്പും ആക്ട്സ് പ്രസിഡന്റുമായ ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാധ്യക്ഷൻ ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് ,ലൂതറൻ സഭാ കേരള  അധ്യക്ഷൻ ബിഷപ്പ് ഡോ.മോഹൻ മാനുവൽ, മാർത്തോമാ സഭാ വികാരി ജനറൽ റവ ഡോ. സി. എ.വർഗീസ്,   സാൽവേഷൻ ആർമി സെക്രട്ടറി ലെഫ്. കേണൽ സാജു ദാനിയൽ,ഐപിസി ഗ്ലോബൽ സെക്രട്ടറി ഡോ.കാച്ചാണത്ത് വർക്കി എബ്രഹാം, കോട്ടപ്പുറം രൂപതാ വികാരി ജനറൽ ഫാദർ റോക്കി, ചർച്ച് ഓഫ് ഗോഡ് സോണൽ ഡയറക്ടർ റവ. പാസ്റ്റർ.ജോൺ ജോസഫ്, ചർച്ച് ഓഫ് ക്രൈസ്റ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ. ഡോ.റോയി പി അലക്സാണ്ടർ, യുണൈറ്റഡ് പെന്തകോസ് സിനഡ് ദേശീയ  ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ, സിഎസ്ഐ റ്റി എ ഡയറക്ടർ  നിബു ജേക്കബ് വർക്കി,മാർത്തോമാ സുവിശേഷ സംഘം കേന്ദ്ര കമ്മറ്റി അംഗം കുരുവിള മാത്യൂസ് തുടങ്ങിയവർ  സമരപ്പന്തലിലെ ഐക്യദാർഢ്യ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അറിയിച്ചു.

  അന്നേദിവസം വരാപ്പുഴ ആർച്ച് ബിഷപ്പ്ഹൗസിൽ നടക്കുന്ന ലത്തീൻ കത്തോലിക്ക സഭയിലെ ബിഷപ്പുമാരുടെ യോഗത്തിൽലെത്തുന്ന കെ ആർഎൽ സി സി അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഉൾപ്പെടെയുള്ളവരെ രാവിലെ സന്ദർശിച്ച ശേഷമാവും മുനമ്പത്തേക്ക് തിരിക്കുക എന്നും ആക്ട്സ് സെക്രട്ടറി പറഞ്ഞു. 










Post a Comment

0 Comments