BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മണിപ്പൂർ കലാപം അടിച്ചമർത്തണം യുണൈറ്റഡ് പെന്തകോസ്ത് സീനഡ്



തിരുവല്ല: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുകയും കലാപം അടിച്ചമർത്തണമെന്നും യുണൈറ്റഡ് പെന്തകോസ്ത് സീനഡ് ദേശിയ നേതൃത്വം ആവശ്യപ്പെട്ടു.   ദിർഘകാലമായി ഭയത്തിൽ കഴിയുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ഇരുവിഭാഗങ്ങളിൽ നിന്നും മരിച്ചു വിഴുന്നവരുടെ എണ്ണം വർധിക്കുന്നതും നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് ഒരു സമൂഹത്തിന് ഉൾകൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ്. ആയുധ ധാരികളായ കലാപകാരികളെ അടിച്ചമർത്തുന്നതിൽ ഗവണ്മെന്റിന് വീഴ്ച്ചപറ്റി. കൂടുതൽ കലാപങ്ങൾ ഉണ്ടാകുന്നതിന് മുൻപേ കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കണം. 2023 മെയ് മുതൽ 258 പേര് കൊല്ലപ്പെട്ടു.  ജിരി ബാമിൽ 11 കുക്കികളെ സി ആർ പി എഫ് കുട്ടക്കൊലചെയ്തു. ദീർഘാകാലമായി തുടരുന്ന കലാപം സാധാരണ ജനങ്ങളുടെ ജീവിതം തികഞ്ഞ ദുരിതത്തിൽ ആക്കിയെന്നും നിയമാവഴ്ച്ച ഇല്ലാതെയെന്നും ദുരിതാ ശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം നൽകണമെന്നും  പ്രശ്ന പരിഹാരത്തിന് ആവശ്യമായ എല്ലാ നടപടികളും

സ്വികരിക്കണമെന്നും യുണൈറ്റഡ് പെന്തകോസ്ത് സീനഡ് ദേശിയ പ്രസിഡന്റ്‌ ഗ്ലാഡ്സൺ ജേക്കബും ദേശിയ ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിലും  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.





Post a Comment

0 Comments