BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കാനം അച്ചൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സുപ്രസിദ്ധ സുവിശേഷ / കണ്‍വെന്‍ഷന്‍ പ്രഭാഷകനും എഴുത്തുകാരനുമായ കര്‍ത്തൃദാസന്‍ പി ഐ എബ്രഹാം (കാനം അച്ചന്‍, 91 ) കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. 

കഴിഞ്ഞ ചില മാസങ്ങളായി ശാരീരിക ക്ലേശം അനുഭവിച്ചു വരുകയായിരുന്നു. കാനം അച്ചന്‍' എന്ന പേരിലാണ്  അറിയപ്പെട്ടിരുന്നത്. അരനൂറ്റാണ്ടിലേറെയായി സുവിശേഷ പ്രഭാഷണ രംഗത്ത് സജീവമായി നില കൊണ്ട അദ്ദേഹം, മുന്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികനാണ്. ഏഴു വര്‍ഷം പൗരോഹിത്യ സേവനമനുഷ്ഠിച്ച കാനം അച്ചന്‍, പിന്നീട് പെന്തക്കോസ്തിലേക്ക് ചുവടു വയ്ക്കുകയായിരുന്നു. വേറിട്ട പ്രഭാഷണ, രചനാ ശൈലികള്‍ വച്ചു പുലര്‍ത്തിയ കാനം അച്ചന്‍ ലളിതമായ ജീവിതത്തിന്റെ ഉടമയായിരുന്നു. പുതുപ്പള്ളി ചര്‍ച്ച് ഓഫ് ഗോഡ് അഗപ്പെ സഭയുടെ അംഗമാണ്. കറുകച്ചാല്‍ ചമ്പക്കര പാറയ്ക്കല്‍ വീട്ടില്‍ താമസിക്കുന്ന അദ്ദേഹം കാനം സ്വദേശിയാണ്. 

1933 ഒക്ടോബര്‍ 20 ന് കോട്ടയം ജില്ലയില്‍ ചെലക്കൊമ്പു ഗ്രാമത്തില്‍ പാറക്കല്‍ എന്ന യാക്കോബായ കുടുംബത്തില്‍ ശ്രീ ഐസക് ശ്രീമതി മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതല്‍ ആത്മീയ തല്പരനായിരുന്നു. സണ്ടേ സ്‌കൂള്‍ വിദ്യര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958 ല്‍ വൈദീക പഠനത്തിന് ശേഷം പട്ടം സ്വീകരിച്ചു വൈദീകനായി കോട്ടയം ജില്ലയില്‍ വിവിധ പള്ളികളില്‍ ശുശ്രൂഷിച്ചു,

നര്‍മ്മം ചാലിച്ച പ്രഭാഷണങ്ങള്‍ ആരേയും ആകര്‍ഷിക്കുന്നത് ആയിരുന്നു. അനുഗ്രഹീതനായ പ്രസംഗകന്‍, പ്രഗത്ഭനായ എഴുത്തുകാരന്‍ എന്നീ നിലകളില്‍ അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച വ്യക്തിയാണ് കാനം അച്ചന്‍.


സ്‌നേഹവചനം പത്രത്തിന്റെ സ്ഥിരം എഴുത്തുകാരനും പത്രത്തിന്റെ പ്രാരംഭസമയങ്ങളില്‍ ചില വര്‍ഷങ്ങള്‍ പത്രാധിപ സമിതിഅംഗവും ആയിരുന്നു.  


സംസ്‌ക്കാരം പിന്നീട്. ഭാര്യ : ശ്രീമതി ഏലിയാമ്മ.  മക്കള്‍ : നിര്‍മല, ബിജു , ജിജിമോള്‍. 





Post a Comment

0 Comments