BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

മസ്‌ക്കറ്റ്: എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ  ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി.  സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി . 

 റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദധാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദധാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ്  ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.




Post a Comment

0 Comments