BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ ഭക്തവത്സലൻ നിത്യതയിൽ യിൽ ചേർക്കപ്പെട്ടു


ബാംഗ്ളൂർ:  പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതക്ജനുമായ പാസ്റ്റർ ഭക്തവത്സലൻ മെയ്‌ 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു. കിഡ്നിയുടെ തകരാറും മറ്റ് അനുബന്ധ ശാരീരിക അസ്വസ്ഥകളും തന്നെ അലട്ടിക്കൊണ്ടിരിന്നു. 

Also Read;ലഹരി വില്‍പ്പന നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍  വാര്‍ത്ത വ്യാജം

https://www.snehavachanam.com/2023/05/pastor.html

 അനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭാവന ചെയ്ത കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിൻറെ ഡയറക്ടറായി ദീർഘ വർഷം പ്രവർത്തിച്ച പാസ്റ്റർ ഭക്തവത്സലൻ, “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മായയാമീലോകം”, എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിൻറെ അലകൾ ഉയർത്തിയ 250 ൽ പരം ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും താൻ പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ടവയാണ്. കഴിഞ്ഞ 52 വർഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറ സാന്നിദ്ധ്മായി നിലകൊണ്ടിരുന്നു,





Post a Comment

0 Comments