മനുഷ്യൻ നിരവധി നൂറ്റാണ്ടുകൾക്ക് മുന്പ് നമ്മുടെ ലോകത്ത് ഉണ്ടായതിനുശേഷം, ദശലക്ഷക്കണക്കിന് ആളുകൾ ഇവിടെ വസിച്ചിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിതം നയിച്ചവരായിരുന്നു അവരിൽ ഏവരും. ഇവരെല്ലാവരും കുറഞ്ഞത് അവരവരുടെ വീടിന്റെയോ, സമൂഹത്തിന്റെയോ പരിമിതമായ മേഖലകളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഇടയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയവരായിരുന്നു. എന്നിട്ടും ഈ ജീവിതങ്ങളിൽ എത്രപേർ എവിടെയെങ്കിലും പരാമർശം കണ്ടെത്തുന്നു? അവരുടെ അദ്ധ്വാനത്തിന്റെയും സ്നേഹത്തിന്റെയും വിജയത്തിന്റെയും പരാജയത്തിന്റെയും കഥകൾ നമ്മൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അവരെക്കുറിച്ച്, പ്രത്യേകിച്ച് നമ്മുടെ കുടുംബാംഗങ്ങളുടെയോ, നമ്മളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നവരുടെയോ ജീവിതകഥകൾ അറിഞ്ഞിരുന്നെങ്കിൽ നമ്മുടെ ജീവിതം എത്രയോ സമ്പന്നമാകുമായിരുന്നു. എന്നാൽ നമ്മുടെ കാലത്തെ ചരിത്രത്തിലൂടെ കടന്നുവന്ന ചുരുക്കം ചിലരുടെ അല്ലാതെ ഈ വലിയ ജനക്കൂട്ടത്തിന്റെ ജീവിതകഥകൾ ഇന്ന് ലഭ്യമല്ല എന്നതാണ് ഖേദകരമായ വസ്തുത. അവരിൽ ഭൂരിഭാഗവും, ഖേദകരമെന്നു പറയട്ടെ, വിസ്മൃതിയിലേക്ക് പോയി. ഇനി ഈ പ്രിയപ്പെട്ട ചിലരെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ ചില കര്യങ്ങൾ അറിയാമെങ്കിൽ തന്നെ, ആ വിവരങ്ങൾ പലയിടത്തും ചിതറിക്കിടക്കുന്നു.


നിങ്ങളുടെ സമ്പൂർണ്ണ ഓൺലൈൻ ലൈഫ്‌ലോഗിംഗ് സൊല്യൂഷനായ Amrityum ഇത് മാറ്റാനുള്ള ദൗത്യത്തിലാണ്. ജീവിത കഥകൾ സൃഷ്ടിക്കുവാനും അവരുടെ പൈതൃകം തലമുറകളോളം കാത്തുസൂക്ഷിക്കുവാനും ഞങ്ങൾ പ്രതിബദ്ധരാണ്. ഓരൊരുത്തരുടെ ഭൂതകാലവും, വർത്തമാനവും, ഭാവിയും തമ്മിൽ തലമുറകളോളം ബന്ധിപ്പിക്കുന്ന ശാശ്വതമായ ഒരു പാലം നിർമ്മിക്കാൻ ഞങ്ങൾ Amrityum വഴി ശ്രമിക്കുന്നു. ഓർമ്മകളും ജിവിതകഥകളും എന്നെന്നേക്കുമായി സൃഷ്‌ടിക്കുവാനും, ശേഖരിക്കുവാനും, നിക്ഷേപിക്കുവാനും, സംരക്ഷിക്കുവാനും, പങ്കിടുവാനും ഞങ്ങൾ Amrityum എന്ന പരിഹാരം മുന്പോട്ടുവെക്കുന്നു. സ്റ്റാറ്റിക് ഡാറ്റയുടെ മറ്റൊരു കൂമ്പാരം സൃഷ്ടിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഓരോ വ്യക്തിയുടെയും അനുഭവം, ഏറ്റുപറച്ചിൽ, സാഹസികത, അഭിനിവേശം, യഥാർത്ഥ ശക്‌തി എന്നിവയുടെ ജീവിത കഥകൾ പകർത്തുകയാണ് ഞങ്ങളുടെ ആഗ്രഹം. ഈ ദൗത്യം പല തരത്തിൽ ഏറ്റെടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.
അതിന്റെ ഭാഗമായി 2022 നവംബർ 5-ന് ആരംഭിച്ച www.amrityum.com എന്ന വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് ദയവായി ഇവിടെ കാണുക.
മരണ അറിയിപ്പുകൾ നടത്തുവാനും, ശവസംസ്‌കാര വിവരങ്ങൾക്കൊപ്പം livestream link, google location എന്നിവ ചേർക്കുവാനും, മെമ്മോറിയൽ പേജ്, സ് നേഹനിർഭരമായ ഓർമ അറിയിപ്പുകൾ എന്നിവയും മറ്റും സൃഷ്‌ടിക്കുവാനും, പ്രസിദ്ധീകരിക്കുവാനും, പങ്കുവെക്കുവാനും സ്‌ട്രീംലൈൻ ചെയ്‌ത ഇടമാണ് Amrityum. മരിച്ചവരുടെ എല്ലാ ഓർമ്മകളും പലയിടത്തും ചിതറിപ്പോകാതെ ഒരിടത്ത് കൊണ്ടുവരുവാനും, സംരക്ഷിക്കുവാനും ഉള്ള ശ്രമമാണിത്.
മരണ അറിയിപ്പുകളും ശവസംസ്കാര വിവരങ്ങളും മറ്റും കാണുവാനും, രജിസ്റ്റർ ചെയ്യുവാനും, പ്രസിദ്ധീകരിക്കുവാനും തികച്ചും സൗജന്യമാണ്.
സന്ദർശകർക്ക് websiteൽ രജിസ്റ്റർ ചെയ്തതിന് ശേഷം അനുശോചന സന്ദേശങ്ങൾ എഴുതുക, virtual മെഴുകുതിരികൾ കത്തിക്കുക അല്ലെങ്കിൽ പൂക്കൾ വെയ്‌ക്കുക, പ്രാർത്ഥനകൾ എഴുതുക, ഓർമ്മക്കുറിപ്പുകൾ പങ്കിടുക തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യുവാൻ കഴിയും. Amrityum website എല്ലാ മതങ്ങൾക്കും സമുദായങ്ങൾക്കും വേണ്ടിയുള്ളതാണ്.
മരിച്ച പ്രിയപ്പെട്ട ഒരാളുടെ സ്മരണയ്ക്കായി ആളുകൾക്ക് നേരിട്ട് ചാരിറ്റിക്ക് സംഭാവന ചെയ്യുവാൻ കഴിയുന്ന ഒരു ചാരിറ്റി ലിസ്റ്റും, മരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ ലിസ്റ്റുചെയ്യുന്നതിനും അവരെ ബന്ധപ്പെടുവാനുമുള്ള ഒരു ബിസിനസ് ഡയറക്ടറിയും വെബ്‌സൈറ്റിനുണ്ട്. വെബ്‌സൈറ്റിൽ sympathy കാർഡുകൾ വാങ്ങുവാനും digital memorial portrait കമ്മീഷൻ ചെയ്യുവാനും സൗകര്യമുള്ള ഒരു ഷോപ്പ് പേജും വെബ്‌സൈറ്റിൽ ഉണ്ട്.
വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം, നിങ്ങൾക്ക് സ്വയം ഏതെങ്കിലും അറിയിപ്പുകൾ പ്രസിദ്ധീകരിക്കുവാനും, അവ മാറുമ്പോൾ എഡിറ്റ് ചെയ്യുവാനും, അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ കൂട്ടിചേർക്കുവാനും കഴിയും.
നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെയോ, വളർത്തുമൃഗങ്ങളുടെയോ, അല്ലെക്കിൽ നിങ്ങളുടെ സ്വന്തം ജീവിതത്തിന്റെയോ ശാശ്വതമായ ഓർമ്മകൾ സൃഷ്‌ടിക്കുക, സംരക്ഷിക്കുക, പങ്കിടുക, അതാണ് Amrityum-ന് എല്ലാം. സ്മരണകൾ നിലനിർത്തുവാനും, ദുഃഖിതരെ ആശ്വസിപ്പിക്കുവാനും, പരസ്‌പരം പിന്തുണ നേടാനും, നൽകാനുമുള്ള ഒരു സഹകരണ മാർഗമാണിത്. Life logging-ന് പ്രാധാന്യമുള്ള ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ, നിങ്ങളുടെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും, മറ്റുള്ളവർക്കും അവരുടെ ലൊക്കേഷൻ പരിഗണിക്കാതെ തന്നെ സന്ദർശിക്കുവാനും, ആദരാഞ്ജലികൾ അർപ്പിക്കുവാനും, എല്ലാവർക്കും എളുപ്പത്തിൽ സൃഷ്ടിക്കാൻ സാധിക്കുന്ന ഡിജിറ്റൽ സ്മാരകങ്ങൾ ഉണ്ടാക്കുവാനും ഏല്ലാവർക്കും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ചുരുക്കത്തിൽ, അന്തരിച്ച നിങ്ങളുടെ പ്രിയപ്പെട്ടവരെ ഓർക്കുവാനും, ആദരിക്കുവാനും നിങ്ങക്ക് ശാശ്വതമായ സ്മാരകങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു virtual പ്ലാറ്റ്‌ഫോമാണ് Amrityum.
നമുക്കെല്ലാവർക്കും ഒത്തിരിയേറെ മനോഹരമായ ഓർമ്മകളും പ്രത്യേക നിമിഷങ്ങളും സൂക്ഷിക്കേണ്ടതുണ്ട്. എല്ലാ നല്ലഓർമ്മകളും ഓർക്കുവാനും, ആഘോഷിക്കുവാനും, ഒരു പൈതൃകം എന്നെന്നേക്കുമായി കൈമാറാനും Amrityum നിങ്ങൾക്ക് സമാനതകളില്ലാത്ത വെർച്വൽ ഇടം വാഗ്ദാനം ചെയ്യുന്നു.
ഈ ലോകം വിട്ട് പോയതിന് ശേഷവും ഓരോ വ്യക്തിയുടെയും ഓർമ്മകൾ അമൃത്യത്തിലൂടെ വളരെക്കാലം ജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഒന്നു കണ്ടുനോക്കൂ! ദയവായി ഷെയർ ചെയ്യുക.
നന്ദി.






0 Comments