BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷൻ ഫെബ്രുവരി 22 മുതൽ


നിലമ്പൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷൻ ഫെബ്രുവരി . 22 ന് വൈകിട്ട് 6.00മുതൽ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും.സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്യും.ഐ.പി.സി സെൻറർ കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും.പാസ്റ്റർമാരായ ഡോ. ഷിബു കെ. മാത്യു, സണ്ണി കുര്യൻ, തോമസ് ഫിലിപ്പ്, അനീഷ് തോമസ്, ബേബി കടമ്പനാട് എന്നിവർ പ്രസംഗിക്കും. 26ന് പൊതുസഭായോഗത്തോടും കർത്തൃ മേശയോടും കൂടെ സമാപിക്കും. ശുശ്രൂഷക സമ്മേളനം, ഉപവാസ പ്രാർത്ഥന, വനിതാ സമ്മേളനം, പി.വൈ.പി.എ – സണ്ടേസ്കൂൾ സംയുക്ത സമ്മേളനം എന്നിവയും നടക്കും.

Post a Comment

0 Comments