BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

വിശുദ്ധ ബൈബിൾ കത്തിച്ചത് തികച്ചും അപലപനീയം, UPC ജറൽ കൗൺസിൽ.


പാമ്പാടി: കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് കാസർകോഡ്കാരൻ മുസ്തഫ എന്ന വ്യക്തി വിശുദ്ധഗ്രന്ഥമായ ബൈബിൾ കത്തിച്ച്,ആസംഭവം വീഡിയോ എടുത്ത് സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്ത് മതസ്പർദ്ധ ഉണ്ടാക്കാൻവേണ്ടി ശ്രമിച്ചത് തികച്ചും,വേദനാജകവും,പൈശാചീകവും,നികൃഷ്ടവും, അപലപനിയവുമായ ഒരു സംഭവം ആയിപ്പോയി,

  ഇത് മനുഷ്യമനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ്, ഒരു മതത്തിന്റേയും വിശുദ്ധഗ്രന്ഥം നശിപ്പിക്കുവാൻ ഒരു മനുഷ്യനും ഇനി മേലിൽ തയ്യാറാവരുത്. ഈ വക പ്രവർത്തികൾ നമ്മുടെ സമൂഹത്തിൽ ഇനിയും ആവർത്തിക്കുവാനും ഇടയാവരുത്.

    എന്നാൽ ഇത്തരം ഹിന പ്രവർത്തികൾ നടന്നിട്ടും, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോ, എപ്പോഴും ഓടിയെത്തുന്ന സാംസ്ക്കാരിക നായകന്മാരോ, ഈ വിഷയം സംബദ്ധിച്ച് ഒരു പ്രതികരണവും നടത്താതെ കടുത്ത നിസ്സംഗത പാലിച്ച് മൗനമായിരുന്നത് പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ഒരു പക്ഷെ അവർക്ക് വ്യത്യസ്ത താൽപ്പര്യങ്ങൾ ഉണ്ടാകാം.

എന്നാൽ ബഹുമാനപ്പെട്ട പോലീസ് അധികാരികൾ ഈ വ്യക്തിയെ അറസ്റ്റ് ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചത് അഭിനന്ദനീയമാണ്.

   എന്നാൽ ഏറ്റവും പ്രശംസനീയമായ കാര്യം ഇതിന്റ പേരിൽ ക്രൈസ്തവ സമൂഹത്തിൽ ആരും തന്നെ അക്രമസക്തരാകുകയോ, ഹിംസാത്മകപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ, ഹർത്താൽ നടത്തുകയോ, സർക്കാരിന്റെ പൊതുമുതൽ നശിപ്പിക്കുകയോ, വ്യപാരവ്യവസായ സ്ഥാപനങ്ങൾ തല്ലി തകർക്കുകയോ ഒന്നും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല, അതുതന്നെയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്വവും,ദൈവവചനത്തിന്റെ  അഥവാ സുവിശേഷത്തിന്റെ മൂല്യവും.

 അതാണ് കർത്താവായ യേശുക്രിസ്തു ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്, ക്രിസ്തീയ മാർഗ്ഗം സ്നേഹത്തിന്റേയും,ക്ഷമയുടേയും പാതയാണ്.

    UPC, ഭാരതത്തിലെ പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയായി പ്രവർത്തിച്ചുവരുന്ന  യൂണിവേഴ്സൽ പെന്തക്കോസ്തൽ കൗൺസിൽ ചെയർമാൻ പാസ്റ്റർ: സാംകുട്ടി നിലമ്പൂരിന്റ അധ്യക്ഷതയിൽ, പാമ്പാടിയിൽ കൂടിയ പ്രതിഷേധയോഗത്തിൽ ചെയർമാൻ ആധികാരികമായി  സംസാരിക്കുകയുണ്ടായി.

  കൂടാതെ UPCജനറൽ കൗൺസിൽ അംഗങ്ങളായ, പാസ്റ്റർ: സജി എബ്രഹാം( വൈസ് ചെയർമാൻ), പാസ്റ്റർ: അനിൽ കുര്യാക്കോസ്(ജനറൽ സെക്രട്ടറി), പാസ്റ്റർ: വില്ല്യം ജേക്കബ്(ജോ: സെക്രട്ടറി), പാസ്റ്റർ: സജി വർഗീസ്(ജനറൽ ട്രഷറാർ),UPC ഡയറക്ടർമാരായ പാസ്റ്റർ: ബിജോഷ്.കെ.ജോൺ, പാസ്റ്റർ: സാംകുട്ടി ശാമുവേൽ, പാസ്റ്റർ: എബ്രഹാം കളത്തൂർ,പാസ്റ്റർ: ഷിബുമാത്യു എന്നിവരും അവരുടെ പ്രതിഷേധം അറിയിച്ച് സംസാരിച്ചു.

Post a Comment

0 Comments