BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പ്രാർത്ഥനയ്ക്ക് നന്ദി സുവി.ഷാജൻ പാറക്കടവിൽ

 


ദൈവത്തിനു മഹത്വം എനിക്ക്കഴിഞ്ഞ തിങ്കളാഴ്ച (12 . 12. 22) വൈകുന്നേരം 5 മണിക്ക് കോട്ടയം ടൗണിൽ വെച്ച് നെഞ്ചിനു വേദന വരികയും പെട്ടന്ന് കോട്ടയം മെഡിക്കൽ സെന്ററിൽ അഡ്മിറ്റാക്കുകയും ചെയ്തു . ആഞ്ജിയോഗ്രാം ചെയ്തപ്പോൾ മൂന്നു ബ്ലോക്കുകൾ സ്ഥിരീകരിച്ചു. അവിടെ നിന്നും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റായി ആൻജിയോപ്ലാസ്റ്റി ചെയ്തു ഒരു മേജർ ബ്ലോക്ക് നിക്കി. ബാക്കി രണ്ടു ബ്ലോക്കുകൾ 80 % ഉണ്ടെന്നു കണ്ടത്തിയിട്ടുണ്ട് . ഞാൻ ഇന്നലെ (16.12.22 )ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നു. ഈ മാസം 30 നു വീണ്ടും ചെക്കപ്പ് ഉണ്ട് . എനിക്ക് വേണ്ടി പ്രാർത്ഥിച്ച വിവരങ്ങൾ അന്വേഷിച്ച,വിവരങ്ങൾ ഷെയർ ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി . വീണ്ടും പ്രാർത്ഥനയിൽ ഓർക്കുക.

ഷാജൻ പാറക്കടവിൽ

Post a Comment

0 Comments