ഒറവയ്ക്കൽ:ന്യൂ ഹോപ്പ് ഇന്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ 24മത് ഒറവയ്ക്കൽ കൺവൻഷൻ ഡിസംബർ 8,9,10,11 ദിവസങ്ങളിൽ ഒറവയ്ക്കൽ ജംഗഷനിൽ നടത്തപ്പെടുന്നു.പാസ്റ്റർ . മാണി കുര്യാക്കോസിന്റെ നേതൃത്വത്തിൽ പാസ്റ്റർ വിൽസൺ ജോസഫ് പ്രാർത്ഥിച്ചു ആരംഭിക്കുന്ന ഈ കൺവൻഷനിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജിനു തങ്കച്ചൻ കുമളി, പാസ്റ്റർ അനീഷ് തോമസ് റാന്നി, പാസ്റ്റർ ലാസർവി. മാത്യു, പാസ്റ്റർ അജി ഐസക്ക് അടൂർ എന്നിവർ സന്ദേശങ്ങൾ നൽകുന്നു. സാം സിംഗേഴ്സ് കോട്ടയം ഗാനശുശ്രൂഷ നിർവഹിക്കും. വൈകിട്ട് 6 മുതൽ 9വരെയാണ് യോഗങ്ങൾ നടക്കുന്നത്. കൺവൻഷനു ശേഷം വാഹന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
0 Comments