BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

 


കോട്ടയം കോത്തല ഗവൺമെന്റ് ആയുർവേദാശുപത്രിയിൽ പഞ്ചകർമ്മ അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസും പഞ്ചകർമ സർട്ടിഫിക്കറ്റുമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ അഞ്ചിന് രാവിലെ 11 ന് ഇന്റർവ്യൂവിന് ഹാജരാകണം.

======================================================

ബ്ലോക്ക് കോ-ഓര്ഡിനേറ്റര് നിയമനം:
അപേക്ഷിക്കാം
ആലപ്പുഴ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള് ബ്ലോക്ക് തലത്തില് നിര്വ്വഹിക്കുന്നതിനായി ഒരു വര്ഷത്തേയ്ക്ക് കരാര് അടിസ്ഥാനത്തില് ബ്ലോക്ക് കോ-ഓര്ഡിനേറ്റര്മാരെ നിയമിക്കുന്നു. നാല് ഒഴിവാണുള്ളത്. ബിരുദം, കംപ്യൂട്ടര് പരിജ്ഞാനം എന്നീ യോഗ്യതയും കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്‌സിലറി അംഗവുമായ വനിതകള്ക്കാണ് അവസരം. പ്രായപരിധി 35 വയസ്. പ്രതിമാസം 15,000 രൂപ ലഭിക്കും.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ല മിഷന് ഓഫീസില് നിന്നോ www.kudumbashree.org എന്ന വെബ്‌സൈറ്റില് നിന്നോ ലഭിക്കും. താത്പര്യമുള്ളവര് പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും അയല്ക്കൂട്ട അംഗം/ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നും വെയ്‌റ്റേജ് മാര്ക്കിന് അര്ഹതപ്പെട്ട അപേക്ഷക ആണെന്നുമുള്ള സി.ഡി.എസിന്റെ സാക്ഷ്യപത്രം, പരീക്ഷ ഫീസായ 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ഡിസംബര് 15-ന് വൈകിട്ട് 5-നകം അപേക്ഷിക്കണം. വിലാസം: ജില്ല മിഷന് കോ-ഓര്ഡിനേറ്റര്, കുടുംബശ്രീ ജില്ല മിഷന് ഓഫീസ്, വലിയകുളം, ആലപ്പുഴ-688001. ഫോണ്: 0477-2254104 #Kudumbashree #jobvacancies #alappuzha

=============================================

താല്ക്കാലിക നിയമനം
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കൂവപ്പടി പ്രാദേശിക കോഴിവളര്ത്തല് കേന്ദ്രത്തില് ഫാം ലേബര് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില് താല്ക്കാലിക നിയമനം നടത്തുന്നു.
ജോലിയുള്ള ദിവസം 675 നിരക്കില് പ്രതിമാസം പരമാവധി 18225 രൂപയായിരിക്കും വേതനം. ഉദ്യോഗാര്ത്ഥികള് ഡിസംബര് അഞ്ചിന് രാവിലെ 11.30ന് ബയോഡാറ്റയും, തിരിച്ചറിയല് രേഖയുടെ അസല് എന്നിവ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില് വാക്ക്-ഇന് ഇന്റര്വ്യൂവിന് ഹാജരാകണം.
ഫോണ് :0484-2360648

Post a Comment

0 Comments