BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

അസ്സെംബ്ലിസ് ഓഫ് ഗോഡ് പത്തനംതിട്ട സെക്ഷൻ ഇലന്തൂർ സഭയുടെ പാഴ്സനേജ് പ്രതിഷ്ഠ നടന്നു


ഇലന്തൂർ : ഇലന്തൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ പാഴ്‌സനേജ് പ്രതിഷ്ഠ ശനിയാഴ്ച പത്തനംതിട്ട സെക്ഷൻ മാസയോഗത്തോട് അനുബന്ധിച്ചു നടന്നു. സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ജോർജ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ. തോമസ് ഫിലിപ്പ് പ്രാർത്ഥിച്ചു സഭാ പാഴ്‌സനേജ് പ്രതിഷ്ഠിച്ചു. മുൻ മധ്യമേഖലാ ഡയറക്ടർ പാസ്‌റ്റർ വി വൈ ജോസ്‌കുട്ടിയും സെക്ഷനിലെ ശുശ്രുഷകന്മാരും പങ്കെടുത്തു. പ്രതിഷ്ഠക്ക് ശേഷം നടന്ന മാസയോഗത്തിൽ പാസ്റ്റർ തോമസ് ഫിലിപ്പ് പ്രസംഗിച്ചു. ഇലന്തൂർ സഭാ ശുശ്രുഷകൻ പാസ്റ്റർ ബി വിനോയ് നന്ദി പറഞ്ഞു. ഇലന്തൂർ സഭയിലെ ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളായ ബ്രദ. മോനച്ചൻ, ബ്രദ. ഷിബു, ബ്രദ. സന്തോഷ് എന്നിവരെ മീറ്റിങ്ങിൽ അനുമോദിച്ചു. . ബിൽഡിംഗ് കമ്മിറ്റിയുടെയും സഭാ അംഗങ്ങളുടെയും വിദേശത്തും സ്വദേശത്തും ഉള്ളവരുടെ സഹായസഹകരണവും പ്രാർത്ഥനയും സഭാ പാഴ്‌സനേജ് പണികൾക്ക് അനുഗ്രമായിരുന്നു എന്ന് സഭാ ശുശ്രുഷകൻ പാസ്റ്റർ ബി വിനോയ് അറിയിച്ചു

Post a Comment

0 Comments