BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്  ജനറല്‍ 

കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും 



തിരുവല്ല: പെന്തക്കോസ്തു സഭകളുടെ ജനറല്‍ കണ്‍വന്‍ഷന് തുടക്കം കുറിച്ചുകൊണ്ട് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 30 ബുധന്‍ മുതല്‍ ഡിസംബര്‍ 4 ഞായര്‍ വരെ തിരുവല്ലാ ശാരോന്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. 'സമയം അടുത്തിരിക്കുന്നു' (വെളിപ്പാട് 1:3)' എന്നതാണ് കണ്‍വന്‍ഷന്‍ തീം. അനുഗ്രഹീതരായ പ്രഭാഷകര്‍ ദൈവവചനം പ്രസംഗിക്കും. നാളെ ഉച്ചയ്ക്ക് 2ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ദിവസവും രാവിലെ പ്രഭാത പ്രാര്‍ത്ഥന, ബൈബിള്‍ സ്റ്റഡി, പാസ്റ്റേഴ്‌സ് കോണ്‍ഫറന്‍സ്, മിഷന്‍ കോണ്‍ഫറന്‍സ്, മിഷന്‍ ചലഞ്ച്  എന്നിവയും വൈകിട്ട്  പൊതുയോഗങ്ങളും നടക്കും.  ശനിയാഴ്ച പകല്‍ 9 മണി മുതല്‍ സി ഇ എം, സണ്‍ഡേ സ്‌കൂള്‍ സമ്മേളനം കണ്‍വന്‍ഷന്‍ ഗ്രൗണ്ടിലും , വനിതാ സമാജം സമ്മേളനം ഓഡിറ്റോറിയത്തിലും നടക്കും. ഡിസംബര്‍ 4 ഞായറാഴ്ച രാവിലെ സ്‌നാനം, സംയുക്ത ആരാധന, കര്‍ത്തൃമേശ എന്നിവയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. ശാരോന്‍ ക്വയര്‍  ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷന്റെ അനുഗ്രഹകരമായ നടത്തിപ്പിനായി  വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ എബ്രഹാം ജോസഫ്,  ,വൈസ് പ്രസിഡന്റ്മാരായ പാസ്റ്റര്‍ ജോണ്‍സണ്‍ കെ. ശമുവേല്‍, പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് കെ., ജനറല്‍ സെക്രട്ടറിമാരായ പാസ്റ്റര്‍ ഫിന്നി ജേക്കബ്,പാസ്റ്റര്‍ വി ജെ തോമസ് ട്രഷറര്‍ ബ്രദര്‍ എബ്രഹാം വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കും.


 

Post a Comment

0 Comments