റാഞ്ചി: മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം 8 വര്‍ഷത്തോളം നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ കുട്ടികളെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞു. 2018-ൽ ജാർഖണ്ഡിലെ റാഞ്ചിയിൽ 'നിർമൽ ഹൃദയ്' ഷെൽട്ടർ ഹോമിൽ നിന്നും 14 ദിവസം പ്രായമുള്ള ഒരു ശിശുവിനെ അനധികൃതമായി കൈമാറിയെന്ന ആരോപണം ഉന്നയിച്ചായിരിന്നു മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസ്. ഇതേ തുടര്‍ന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗമായ കന്യാസ്ത്രീയും മറ്റ് രണ്ടുപേരും വര്‍ഷങ്ങളായി വിചാരണ നേരിട്ടു വരികയായിരിന്നു. എട്ടുവർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇവർ കുറ്റക്കാരല്ലെന്ന് റാഞ്ചി സിവിൽ കോടതി വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.
--------------------------------------------------------------------------------------------------







0 Comments