BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടി ഏകോപനയോഗം ചേർന്നു

 

എറണാകുളം:  ജൂൺ 28 ന് നടക്കുന്ന പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ നടത്തിപ്പിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ഏകോപനം ഉറപ്പാക്കുന്നതിനായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജിന്റെ അധ്യക്ഷതയിൽ ഏകോപനയോഗം ചേർന്നു. എറണാകുളം ജില്ലയിൽ  അഞ്ചുവയസ്സിൽ താഴെയുള്ള (ഇതര സംസ്ഥാന കുട്ടികൾ അടക്കം) 1 ,62,529 (ഒരു ലക്ഷത്തി അറുപത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി ഒൻപത്) കുട്ടികൾ ആണ് നിലവിൽ ഉള്ളത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മെട്രോ സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, മാളുകൾ, മൊബൈൽ ബൂത്തുകൾ, പ്രത്യേകമായി സജ്ജീകരിച്ച മറ്റു ബൂത്തുകൾ അടക്കം 1,993 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ നിലവിൽ 4,703 ഇതര സംസ്ഥാന കുട്ടികൾ  ആണുള്ളത്. എല്ലാ കുട്ടികൾക്കും പൾസ് പോളിയോ വാക്സിൻ ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 ആളുകൾക്ക് എത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി  മൊബൈൽ ടീമുകളും ഒരുക്കിയിട്ടുണ്ട്. പൾസ് പോളിയോ ദിനത്തിൽ അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുത്തുള്ള പൾസ് പോളിയോ ബൂത്തിലെത്തിച്ച് തുള്ളിമരുന്ന് നൽകണമെന്ന് അധികൃതർ അറിയിച്ചു.

 യോഗത്തിൽ ആർ സി എച്ച് ഓഫീസർ ഡോക്ടർ രശ്മി എം എസ് പരിപാടിയെപ്പറ്റി വിശദീകരിച്ചു. ജില്ലാ  എഡ്യൂക്കേഷൻ മീഡിയ ഓഫീസർ  ഡോ. രജനി ജി., എം സി എച്ച് ഓഫീസർ വൽസല കുമാരി, വിവിധ വകുപ്പ് മേധാവികൾ, റോട്ടറി ക്ലബ്ബ് , ഐഎംഎ, ഐഎപി , കെ എച്ച് ആർ എ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

-------------------------------------------------------------------------------


Post a Comment

0 Comments