BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കീരംപാറ ഇടവകയിൽ സുവർണ്ണ ജൂബിലി വർഷത്തിന് തിരി തെളിഞ്ഞു


കീരംപാറ ഇടവകയിൽ പള്ളി സ്ഥാപിച്ചതിൻറ സുവർണ്ണ ജൂബിലി ആഘോഷം ഷംഷാബാദ്  അതിരൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

കീരംപാറ:  നെടുമ്പാറയിൽ നിന്ന് കീരംപാറയിലേക്ക് ഇടവക മാറ്റി സ്ഥാപിച്ചിട്ട് 50 വർഷം പൂർത്തിയാകുന്ന വേളയിൽ കീരമ്പാറ സെ.സെബാസ്ത്യൻ സ് ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഷംഷാബാദ് അതിരൂപത  സഹായമെത്രാൻ  അഭിവന്ദ്യ മാർ. തോമസ് പാടിയത്ത് പിതാവ് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയും തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ തിരിതെളിച്ച് ജൂബിലി വർഷം ഉദ്ഘാടനം ചെയ്യുകയും ചെയ്ത്. ജൂബിലി വർഷത്തിൽ നമ്മളാലാവുന്ന  കാരുണ്യ പ്രവർത്തികൾ  കൊണ്ട്  ഇടവകയെ സമ്പന്നമാക്കണമെന്നും മറ്റുള്ളവർക്ക് സഹായം നൽകുന്നതിൽ വിമുഖത കാണിക്കരുതെന്നും പിതാവ് ഓർമിപ്പിച്ചു. ജൂബിലി വേളയിൽ ഇടവക ജനം നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽദാനവും ഇടവക ഒറീസ മിഷനിൽ പണിയാൻ ഉദ്ദേശിക്കുന്ന ദേവാലയത്തിന് വേണ്ടിയുള്ള ഫണ്ടും വിദ്യാഭ്യാസ സ്കോളർഷിപ്പും വിതരണം ചെയ്തു. ഇടവകയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭരായ രണ്ടു വ്യക്തികളെ പിതാവ് ആദരിച്ചു. വെളിയേൽ ച്ചാൽ ഫൊറോന വികാരി

ഫാ. ജോൺ പിച്ചാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ സ്വാഗതവും ജോസ് കച്ചറയിൽ നന്ദിയും പറഞ്ഞു. കൈക്കാരന്മാരായ ജയിംസ് തെക്കേക്കര, മൈക്കിൾ തെക്കേകുടി , പാസ്റ്ററൽ കൗൺസിൽ അംഗം ജിൻസി ജോമോൻ, ഫാമിലി അപ്പസ്റ്റോലേറ്റ് പ്രസിഡൻ്റ ഷോജി കണ്ണമ്പുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കൽ, മാതൃവേദി പ്രസിഡൻറ് ഡിമ്പിൾ ഷോജി, ജോൺസൺ കറുകപ്പിള്ളിൽ, ജെയിൻ ജോണി  തുടങ്ങിയവർ നേതൃത്വം നൽകി. കീരംപാറ ഇടവകയിൽ പള്ളി സ്ഥാപിച്ചതിൻറ സുവർണ്ണ ജൂബിലി ആഘോഷം ഷംഷാബാദ്  അതിരൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

--------------------------------------------------------------------------------------------------------------







Post a Comment

0 Comments