BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു



 പാല:തൊടുപുഴ ഗിൽഗാൽ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് സെൻ്റർ സീനിയർ ശുശ്രൂഷകൻ റവ. ജോയി കുമളി സഞ്ചരിച്ച കാർ ഇന്നലെ  രാവിലെ 4:45-ന് പാലായ്ക്ക് സമീപം കൊല്ലപ്പള്ളിയിൽ അപകടത്തിൽപെട്ടു. തിരുവനന്തപുരത്ത് മീറ്റി​ഗിനു ശേഷം തിരികവരവെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.  റവജോയി കുമളിയെയും ഒപ്പമുണ്ടായിരുന്ന  ഷിജോയെയും കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  റവ. ജോയികുമളിയുടെ  വാരിയെല്ലിന് പരിക്കുള്ളതിനാൽ തുടർ ചികിത്സയിലാണ്. ഷിജോയുടെ ഇടതുകൈക്ക് പൊട്ടൽ ഉള്ളതിനാൽ  പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. സ്നേഹവചനം എഡിറ്റർ ഷാജി വാഴൂർ ഇന്നലെ വൈകിട്ട് കാരിത്താസ് ആശുപത്രിയിൽ റവ. ജോയി കുമളിയെ സന്ദർശിച്ചു.

ഇരുവരും എത്രയും വേഗം സൗഖ്യം പ്രാപിക്കുന്നതിനായി ഏവരുടെയും പ്രാർത്ഥനകൾ അപേക്ഷിക്കുന്നു.

Post a Comment

0 Comments