BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

 


വത്തിക്കാന്‍ സിറ്റി: ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ലെയോ പാപ്പ നടത്തുന്ന സുദീര്‍ഘമായ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകും.  അള്‍ജീരിയ കൂടാതെ കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കും ലെയോ പാപ്പ സന്ദര്‍ശനം നടത്തും. 

അൾജീരിയയിലെ അൾജീരി, അന്നാബ എന്നിവിടങ്ങളും, കാമറൂണിൽ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയിൽ ലുവാണ്ട, മുക്സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയൽ ഗിനിയിൽ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളുമാകും പരിശുദ്ധ പിതാവ് സന്ദർശിക്കുക. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ആഫ്രിക്കയിൽ പതിനൊന്ന് ദിവസങ്ങൾകൊണ്ട് ഏഴ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. അൾജീരിയയിലേക്ക് ഒരു മാര്‍പാപ്പ നടത്തുന്ന ആദ്യത്തെ അപ്പസ്തോലിക യാത്രയാണ് ഇത്തവണ ലെയോ പതിനാലാമൻ പാപ്പ നടത്തുന്നതെന്ന പ്രത്യേകത ഈ യാത്രയ്ക്കുണ്ട്. സന്ദര്‍ശനം 23 വരെ നീളും.







Post a Comment

0 Comments