BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഇരവിപേരൂർ പെന്തക്കോസ്ത് കമ്മ്യൂണിറ്റി: മൂന്നാമത് പ്രാർത്ഥനാ സമ്മേളനം ബുധനാഴ്ച


നെല്ലാട്: ഇരവിപേരൂർ പെന്തക്കോസ്ത് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് പ്രാർത്ഥനാ സമ്മേളനം ഏപ്രിൽ 15 ബുധനാഴ്ച നടക്കും. നെല്ലാട് പാടത്തുപാലത്തുള്ള കിംഗ്ഡം റിവൈവൽ ചർച്ചിൽ വൈകുന്നേരം 6 മണിക്ക് പ്രാർത്ഥനാ യോഗം ആരംഭിക്കും.

മിസ്പാ അപ്പസ്തോലിക് ചർച്ച് സീനിയർ പാസ്റ്റർ സോജി ജോൺ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകും. പാസ്റ്റർ ജ്യോതിസ് എബ്രഹാം വർഗീസ് പ്രാർത്ഥനയ്ക്കും യോഗത്തിനും നേതൃത്വം നൽകും. പാസ്റ്റർ അരുൺ മാത്യു ആരാധനയ്ക്ക് നേതൃത്വം നൽകുന്നതും പാസ്റ്റർ ജോൺസൺ ഡാനിയേൽ പ്രാർത്ഥനയും ആശീർവാദവും നിർവ്വഹിക്കുന്നതുമാണ്. ബ്രദർ ഷിബു ജോൺ തോമസ് കൃതജ്ഞത രേഖപ്പെടുത്തും.

------------------------------------------------------------------------------------






Post a Comment

0 Comments