വിനോദ് ഏ(ബഹാം ദുബായ്
കവിത
അസ്തമയം
തന്റെ ഉഗ്രതാപത്താല്‍
ഇരതേടാന്നകാതെ
ഇലത്തണലിലിരുന്നു കരയുന്ന
കുഞ്ഞിക്കിളിയുടെ കരച്ചില്‍ കേട്ടും
തന്റെ ഉഷ്ണകാഠിന്യത്താല്‍
തളര്‍ന്നുപോയ കര്‍ഷകന്റെ
മുഖത്തെ കരിവാളിപ്പു കണ്ടും
തന്റെ കൊടും ചൂടിനാല്‍
വാടിവീണ സൂര്യകാന്തിപ്പൂവിനെ കണ്ടും
ദു:ഖത്തോടെ സൂര്യന്‍
കരഞ്ഞു മുഖമാകെ ചുവപ്പിച്ച്
ദൂരെ അറബിക്കടലില്‍ ചാടി
ജീവനൊടുക്കി.
----------------------------------------------------------------


.jpg)





0 Comments