BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാട്ട് പാടിയും അനുഭവങ്ങൾ പങ്കുവെച്ചും മുൻ ഡിജിപി ടോമിൻ തച്ചങ്കരി. തോന്നയ്ക്കൽ പുരസ്കാരം സജി നടുവത്രയും പ്രവാസി ക്രൈസ്തവ മാധ്യമ പുരസ്കാരം പി.സി ഗ്ലെന്നിയും ഏറ്റുവാങ്ങി

 

തോന്നയ്ക്കൽ പുരസ്കാരം സജി നടുവത്രയും പ്രവാസി ക്രൈസ്തവ മാധ്യമ പുരസ്കാരം പി.സി ഗ്ലെന്നിയും ഏറ്റുവാങ്ങി

---------------------------------------------------------------------------Add

---------------------------------------------------------------------------------------------------------------

------------------------------------------------------------------------------------------------

                                  കൊച്ചുമോൻ ആന്താര്യത്ത്‌

ഷാർജ : പാട്ടുപാടിയും ജീവിതാനുഭവങ്ങൾ പങ്കുവെച്ചും സദസിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുൻ ഡിജിപി  ടോമിൻ ജെ. തച്ചങ്കരി ഐപിഎസ്. ഫെബ്രുവരി 21ന് ഷാർജ വർഷിപ്പ് സെൻ്ററിൽ നടന്ന ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ വാർഷിക സമ്മേളനത്തിലാണ്  സംഗീത സംവിധായകൻ കൂടിയായ തച്ചങ്കരി മനസ് തുറന്നത്. സംഗീത ഉപകരണങ്ങൾ വാങ്ങാൻ പണം ഇല്ലാത്ത കാലത്ത് പാസ്റ്റർ വി എ തമ്പിയുടെ പക്കലുള്ള കീബോർഡാണ് ജീവിതത്തിൽ ആദ്യമായി താൻ വായിച്ചതെന്ന് നന്ദിയോടെ  ഓർമിപ്പിച്ചു. 36 വർഷത്തെ  സർവീസ് ജീവിതവും അതിനിടയിലുള്ള സംഗീതയാത്രയും തന്റെ പ്രിയ പത്നിയുടെ  പെട്ടന്നുള്ള മരണവും ഉൾപ്പെടെ കൈപ്പും മധുരവും നിറഞ്ഞ  അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.ചാപ്റ്റർ പ്രസിഡന്റ്‌ ലാൽ മാത്യു അധ്യക്ഷത വഹിച്ചു.

ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ  ജോസഫ്  ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ  ആമുഖ പ്രഭാഷണം നടത്തി. തോന്നയ്ക്കൽ സാഹിത്യ പുരസ്‌കാരം   കാർട്ടൂണിസ്റ്റും ഗ്രാഫിക് ഡിസൈനറുമായ സജി നടുവത്രക്കും, പ്രവാസി ക്രൈസ്തവ മാധ്യമ പുരസ്കാരം മന്ന ന്യൂസ് ചീഫ് എഡിറ്റർ പി.സി. ഗ്ലെന്നിക്കും ടോമിൻ. ജെ തച്ചങ്കരി  സമ്മാനിച്ചു. ഡോ. റോയ് ബി. കുരുവിള പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. സാഹിത്യ മത്സര വിജയികളായ ജോയൽ വി.എസ്, ജീന ലിന്റോ, ജോഹാന ലിസ ബിനു എന്നിവർക്ക് പുരസ്കാരവും പ്രശസ്തി പത്രവും നൽകി. ടോമിൻ ജെ. തച്ചങ്കരിക്ക് ഫലകം നൽകി സുഭാഷിതം ന്യൂസ് ചീഫ് എഡിറ്റർ പാസ്റ്റർ സി പി മോനായി ആദരിച്ചു.

റോജിൻ പൈനുംമൂട്,  പാസ്റ്റർമാരായ കെ.ഒ. മാത്യു, സക്കറിയ എബ്രഹാം,ഡിലു ജോൺ, ഷിബു വർഗീസ്, കെ. ബി. ജോർജ്കുട്ടി, ജോമോൻ കെ. വർഗീസ്, സാം പനച്ചയിൽ, അനീഷ് കെ. ഉമ്മൻ, സിസ്റ്റർ മേഴ്സി വിൽസൺ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ റിൻസൺ എം. തോമസ്, പാസ്റ്റർ റോയ് ജോർജ് എന്നിവർ പ്രാർത്ഥന നയിച്ചു. വിനോദ് എബ്രഹാം സ്വാഗതം പറഞ്ഞു. കൊച്ചുമോൻ ആന്താര്യത്ത്‌ യോഗത്തിൻ്റെ അവതരണം നിർവഹിച്ചു. ജിജോ  ജോർജ്, മെർലിൻ ഷിബു, മിറിയം അനീഷ്, നിസ്സി സൂസൻ സാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു.

--------------------------------------------------------------------------------------------------------------------------





Post a Comment

0 Comments