BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കിയ തീരുമാനത്തെ യുണൈറ്റഡ് പെന്തക്കസ്തൽ സിനഡ് ജനറൽ പ്രസിഡന്റ് ബ്രദർ ​ഗ്ലാഡ്സൺ ജേക്കബ് അഭിനന്ദിച്ചു

 


കോട്ടയം: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കിയ തീരുമാനത്തെ യുണൈറ്റഡ് പെന്തക്കസ്തൽ സിനഡ് ജനറൽ പ്രസിഡന്റ് ബ്രദർ ​ഗ്ലാഡ്സൺ ജേക്കബ് അഭിനന്ദിച്ചു. 

റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനം.  1947-നു മുന്‍പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍ തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വര്‍ഷം ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും സർക്കാർ തീരുമാനിച്ചു.





Post a Comment

0 Comments