BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

വൈ പി ഇ സംസ്ഥാന ടാലൻറ് ടെസ്റ്റ് - 2025 സമാപിച്ചു. എറണാകുളം സോണൽ വിജയികളായി


മുളക്കുഴ : വൈ പി ഇ സംസ്ഥാന താലന്ത് പരിശോധന 2025 ഒക്ടോബർ 20 ന് മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു. പ്രസ്തുത മീറ്റിംഗ് വൈ പി ഇ സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈ.പി.ഇ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സംസ്ഥാന വൈ പി ഇ സെക്രട്ടറി ബ്രദർ സജു സണ്ണി സ്വാഗതം ആശംസിക്കുകയും ചെയ്തു. 800 ഓളം അംഗങ്ങൾ പങ്കെടുത്ത താലന്ത് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി എറണാകുളം സോണൽ ഒന്നാം സ്ഥാനവും തിരുവല്ല സോണൽ രണ്ടാം സ്ഥാനവും നേടി. മികച്ച  സെൻറർ ആയി ആലുവ സെൻററും മികച്ച സഭയായി  ഫെയ്ത്ത് സിറ്റി സഭയും തിരഞ്ഞെടുക്കപ്പെട്ടു. Sis. ആൻസി ബിനോ കോട്ടയം, Br. ഗ്രയ്സൺ K ഷാജി തിരുവല്ലയും വ്യക്തിഗത ചാമ്പ്യന്മാരായി.

സമാപന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് ഓവർസിയർ പാസ്റ്റർ വൈ റെജി സമ്മാനദാനം നിർവഹിച്ചു.  സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, സംസ്ഥാന ട്രഷറർ പാസ്റ്റർ ഷിജു മത്തായി, ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, ജോയിൻറ് സെക്രട്ടറി ബ്രദർ അജി കുളങ്ങര, ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ സജി ജോർജ്, ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ വൈ ജോസ്, സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ വി പി തോമസ്, ചിൽഡ്രൻസ് ഹോം ഡയറക്ടർ പാസ്റ്റർ ജോൺസൺ തോമസ് മറ്റ് അനവധി ദൈവദാസന്മാർ ബോർഡ് അംഗങ്ങൾ സന്നിഹിതർ ആയിരുന്നു. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് കൺവീനർ ബ്രദർ ജെബ്ബേസും മറ്റ് ബോർഡ് അംഗങ്ങളും നേതൃത്വം നൽകി. സംസ്ഥാന YPE ട്രഷർ പാസ്റ്റർ വൈജുമോൻ കൃതഞ്ജത അറിയിച്ചു.







Post a Comment

0 Comments