BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

നമ്മെ പരിശുദ്ധാത്മാവിന് ഏൽപ്പിച്ചു കൊടുത്താൽ, നമ്മുടെ അവസ്ഥകൾക്ക് മാറ്റം വരും : റവ ജോമോൻ ജോസഫ്




നെടുങ്ങാടപ്പള്ളി :  ദൈവത്തിന്റെ പരിശുദ്ധാത്മാവിന് നമ്മെ ഏൽപ്പിച്ചു കൊടുത്താൽ, നമ്മുടെ എല്ലാ അവസ്ഥകൾക്കും മാറ്റം വരുമെന്ന ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ് പ്രസ്താവിച്ചു, ദൈവസഭ കേരള റീജിയൻ വൈ പി ഇ  ആൻഡ് സൺഡേസ്കൂൾ സംസ്ഥാന ക്യാമ്പിന്റെ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിനെ അറിഞ്ഞവർ, തന്റെ ജീവിതത്തിലെ പഴയ മനുഷ്യനെ ഉപേക്ഷിച്ചു, പരിശുദ്ധാത്മാവിന്  അപ്ഗ്രേഡ് ചെയ്യുവാൻ നമ്മെഏൽപ്പിച്ചു കൊടുക്കണമെന്നും, ക്ഷണഭംഗരമായ മനുഷ്യന്റെ ആയുസ്സ് ഈ ഭൂമിയിൽ അവസാനിച്ച് നാം മണ്ണോട് ചേർന്നാലും, നമ്മെ രൂപാന്തരപ്പെടുത്തുന്ന ഒരു ദിവസമുണ്ട് അതിനായി കാത്തിരിക്കുവാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തു. സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ പി മോസസ് അധ്യക്ഷത വഹിച്ചു, താലന്ത് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി മല്ലപ്പള്ളി സെന്റർ ഒന്നാം സ്ഥാനവും. നിലവിലെ ചാമ്പ്യന്മാരായ കുമ്പനാട് സെന്റർ രണ്ടാം സ്ഥാനം നേടി,

(വാർത്ത : മീഡിയ COG Kerala Region Media Official)












Post a Comment

0 Comments