ഷാർജ : ഐപിസി വർഷിപ് സെന്റർ പിവൈപിഎ ഓഗസ്റ്റ് 29 മുതൽ 31 വരെ കാത്തിരിപ്പ് യോഗം നടത്തി. ഐപിസി യുഎ ഇ റീജിയൻ പ്രസിഡന്റഉം ഐപിസി വർഷിപ് സെന്റർ സീനിയർ മിനിസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് അദ്ധ്യഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ ആൻസൺ പി. മാത്യു മുഖ്യ ശ്രുശൂഷ നടത്തി. രാവിലെയും വൈകിട്ടുമായി ഞായറാഴ്ച ഉച്ചവരെ നടന്ന മീറ്റിഗിൽ യുവജന ങ്ങൾ ഉൾപ്പെടെ അനേക ർ പങ്കെടുക്കുകയും പരിശുദ്ധത്മ അഭിഷേകം പലരും പ്രാവിച്ച മീറ്റിംഗിൽ ആത്മാവിന്റെ കവിഞ്ഞൊഴുക്ക് മീറ്റിംഗിൽ ഉടനീളം കാണുവാൻ സാധിച്ചു. അസോസിയേറ്റ് പാസ്റ്റർ റോയ് ജോർജ് ആശംസയും പിവൈപിഎ സെക്രട്ടറി ബ്രദർ ഷിബു ജോർജ് നന്ദിയും അറിയിച്ചു. പിവൈപിഎ എക്സിക്യൂട്ടീവ് കൌൺസിൽ മീറ്റിംഗിന് നേതൃത്വം നൽകി.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്






.jpg)


0 Comments