BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 11 മുതൽ. ഫാദർ ബോബി കട്ടിക്കാട്, ഡോ. സെബാസ്റ്റ്യൻ പോൾ, ജോസഫ് സി മാത്യു എന്നിവർ മുഖ്യ പ്രഭാഷകർ

 


ഫാദർ ബോബി കട്ടിക്കാട്, ഡോ. സെബാസ്റ്റ്യൻ പോൾ, ജോസഫ് സി മാത്യു എന്നിവർ മുഖ്യ പ്രഭാഷകർ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത്  മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ നാലാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 11 മുതൽ 13 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും.

പവർവിഷൻ ടിവി ചെയർമാൻ ഡോ. കെ സി ജോൺ ഉദ്ഘാടനം ചെയ്യും. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഫാദർ ബോബി ജോസ് കട്ടിക്കാട്, പ്രമുഖ രാഷ്ട്രീയ  സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യു, മാധ്യമ നിരീക്ഷകനും മുൻ പാർലമെൻ്റ് അംഗവുമായ ഡോ. സെബാസ്റ്റ്യൻ പോൾ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് ഐഎഎസ് ,  മുതിർന്ന ക്രൈസ്തവ എഴുത്തുകാരായ സുവി. ജെ സി ദേവ്, ഡോ.തോംസൺ കെ മാത്യു എന്നിവർ പ്രസംഗിക്കും.


പ്രശസ്ത ഗായകരായ ഇമ്മാനുവേൽ ഹെൻട്രി, ഡോ.ബ്ലെസ്സൻ മേമന, ബിജു കുമ്പനാട് എന്നിവർ ഗാനങ്ങൾ ആലപിക്കും.

ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും പങ്കെടുക്കും.

ത്രിദിന കോൺഫറൻസിൽ ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്ന്  അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.

ZOOM ID: 876 5481 6340

PASSCODE : 2025









Post a Comment

0 Comments