BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പി സി ഐക്ക് എതിരെ വ്യാജ വാർത്ത; ഐക്യ പ്രവർത്തനത്തിന് തുരങ്കം വെക്കാൻ നീക്കം



തിരുവല്ല: കാൽനൂറ്റാണ്ടായി പെന്തക്കോസ്ത് സമൂഹത്തിനു വേണ്ടി നിലകൊള്ളുന്ന  പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയെ തേജോവധം ചെയ്യുന്ന നിലയിൽ പല വാർത്തകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നു. ഗുഡ് ന്യൂസ് സ്ഥാപകൻ വി എം മാത്യു, തോമസ് വടക്കേക്കൂറ്റ്, പി എം കോശി(പെണ്ണുക്കര), കെ എബ്രഹാം (കോന്നി), കെ എൻ റസൽ തുടങ്ങിയ പ്രഗത്ഭർ രൂപം കൊടുത്ത പ്രസ്ഥാനം കടലാസ് സംഘടനയാണെന്നാണ്  ആരോപണം. ലോക പ്രശസ്ത സുവിശേഷകൻ റോജർ ഹോസ്മക്ക് തിരുവല്ലയിൽ വേദി ഒരുക്കി പെന്തക്കോസ്ത് ശതാബ്ദി കൺവൻഷൻ സംഘടിപ്പിച്ചതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടുറപ്പുള്ള പ്രവർത്തന കേന്ദ്രങ്ങൾ ഉള്ളതുമായ പിസിഐ പ്രസ്ഥാനത്തെ പെന്തകോസ്ത് സമൂഹത്തിന് മറക്കാനാവില്ല. ഇപ്പോഴും ഈ പ്രസ്ഥാനത്തിന് ചുക്കാൻ പിടിക്കുന്നത് മുഖ്യധാരാ പെന്തക്കോസ്ത് സഭകളുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ്.

2018 പ്രളയകാലത്തും കാന്ധമാലിലും സുനാമി, ഓഖി, കവളപ്പാറ ദുരിത മേഖലകളിലും ചങ്ങറയിലും പിസിഐ നേരിട്ട് ഇടപെട്ടിട്ടുള്ളതും ആരെയും പ്രത്യേകം ഓർപ്പിക്കേണ്ടതില്ല. ഇന്നും മാറിവരുന്ന കേന്ദ്ര , സംസ്ഥാന ഭരണകൂടങ്ങൾ പെന്തക്കോസ്ത് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട  പ്രതിനിധികളായി സമ്മേളനങ്ങളിൽ ക്ഷണിക്കുന്നത് പിസിഐ ഭാരവാഹികളെയാണ്. കേരളത്തിൽ ശക്തമായ സംസ്ഥാന കമ്മിറ്റിയോടൊപ്പം പിവൈസി, പിഡബ്ല്യുസി എന്നീ പോഷക സംഘടനകളും  പിസിഐക്കുണ്ട്.

പെന്തക്കോസ്ത് സമൂഹത്തിനിടെയിലെ ഐക്യ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുക എന്നതാണ് വിമർശകരുടെ ലക്ഷ്യം. പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ഏതെങ്കിലും രാഷ്ട്രിയ പ്രസ്ഥാനത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാറില്ല. മറ്റൊരു പ്രസ്ഥാനത്തിന്റെയും ചട്ടുകമല്ല.

കൃത്യമായ കണക്കുകളും രസീതുകളും നൽകാതെ ആരിൽ നിന്നും പണം ഈ പ്രസ്ഥാനം കൈപ്പറ്റാറില്ല. ഒരു തട്ടിപ്പിനും കൂട്ടുനിന്നിട്ടില്ല. ഭാഗമായിട്ടില്ല. എല്ലാ കണക്കുകളും കൃത്യമായി ഓഡിറ്റ് ചെയ്ത് സമയാസമയം സർക്കാരിന് സമർപ്പിക്കുന്നുണ്ട്. കൃത്യമായ രജിസ്ട്രേഷൻ സംവിധാനങ്ങളോടെയാണ് പ്രവർത്തിക്കുന്നത്.

പ്രസ്ഥാനത്തിന്റെ  ഭാരവാഹികളെ കുറിച്ച് യാതൊരു വിധത്തിലുള്ള അധിക്ഷേപവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. മുൻകാലങ്ങളിൽ വന്നിട്ടുണ്ടെങ്കിൽ കൃത്യമായ നടപടികൾ സ്വീകരിക്കുകയും പ്രസ്ഥാനത്തിൽ നിന്നും സമയത്ത് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

വസ്തുത ഇതായിരിക്കെ പ്രസ്ഥാനത്തിന് എതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നീയമ നടപടികൾ സ്വീകരിക്കാനാണ് പിസി ഐ യുടെ തീരുമാനം. ഇതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പ്രസിഡണ്ട് പാസ്റ്റർ ജെ ജോസഫ്, ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യുസ്, ജനറൽ ട്രഷറാർ ജിനു വർഗീസ് നാഷണൽ കോർഡിനേറ്റർ അജി കുളങ്ങര, വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റർ വൈ. യോഹന്നാൻ ജയ്പൂര്, സാം ഏബ്രഹാം കലമണ്ണിൽ, പാസ്റ്റർ ഫിലിപ് ഏബ്രഹാം സെക്രട്ടറിമാരയ ബെന്നി കൊച്ചുവടക്കേൽ, പാസ്റ്റർ ലിജോ കെ.ജോസഫ്, പാസ്റ്റർ റോയ്സൺ ജോണി, ഡിപ്പാർട്മെന്റ് കൺവീനർമാരായ പാസ്റ്റർ എം.കെ.കരുണാകരൻ  പി.ഡി.വർഗീസ് ചെന്നൈ  ബ്ലസിൻ ജോൺ മലയിൽ എന്നിവർ അറിയിച്ചു. 2025 ലാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്.

PCI National Media Desk

Thiruvalla, Kerala






Post a Comment

0 Comments