BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ദി ചർച്ച് ഓഫ് ഗോഡ് റായ്പൂർ വിബി എസിനു ആവേശകരമായ സമാപ്തി

റായ്പൂർ : എക്സൽ വിബിഎസിന്റെ ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിബിഎസ്ദി ചർച്ച് ഓഫ് ഗോഡ് റായ്പൂർ  വിബി എസിനു ആവേശകരമായ സമാപ്തി.

കുഞ്ഞുങ്ങളെയും യുവതി യുവാക്കളെയും ഒരുപോലെ ആവേശഭരിതരാക്കിയ വിബിഎസ് ആയിരുന്നു 2025 റായ്പൂരിൽ നടന്നത്.  കൃത്രിമ മലകൾ,  ആന്റി ഡ്രഗ് ക്യാമ്പയിൻ, ഡിസ്കവറി സ്റ്റേഷൻ, തുടങ്ങി വ്യത്യസ്ത പരിപാടിയിലൂടെ അനേക കുഞ്ഞുങ്ങളെയും യുവതി യുവാക്കളെയും നേർവഴിയിലേക്ക് നയിക്കുവാൻ എക്സൽ വിബിഎസ് ടീമിന് സാധിച്ചു.അനേക കുഞ്ഞുങ്ങളും യുവജനങ്ങളും കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുകയും, സ്നാനപ്പെടുവാൻ തീരുമാനിക്കുകയും, കർത്താവിന്റെ വേലയ്ക്കുവേണ്ടി സമർപ്പിതരാകുകയും ചെയ്തു.

കുഞ്ഞുങ്ങളുടെയും യുവതി യുവാക്കളുടെയും വ്യത്യസ്ത പരിപാടികളുടെ റായിപൂർ വിഎസ്സ് സമാപിച്ചു. സഭയുടെ സീനിയർ പാസ്റ്റർ തോമസ് മാമൻ ഉത്ഘാടനം ചെയ്ത വിബിഎസ്സിൽ സിസ്റ്റർ ജിബി തോമസ്, പാസ്റ്റർ അനിൽ ഇലന്തൂർ, പാസ്റ്റർ ബ്ലെസ്സൻ  കുമ്പനാട്, ബ്രദർ അഭിഷേക്, ബ്രദർ ആശിഷ്, സിസ്റ്റർ ജിൻസി അനിൽ എന്നിവർ നേതൃതം കൊടുത്തു.

 



Post a Comment

0 Comments