
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള മൗണ്ട് സീയോൻ ബൈബിൾ സെമിനാരിയുടെ 2025-26 അധ്യയന വർഷത്തിലേക്കുള്ള ആദ്യ ഇന്റർവ്യൂ ഏപ്രിൽ 29 ചൊവ്വാഴ്ച, രാവിലെ 10 മണി മുതൽ മുളക്കുഴ സിയോൻ കുന്നിലുള്ള ക്യാമ്പസിൽ വച്ച് നടക്കുന്നു. ഏഷ്യാ തിയോളജിക്കൽ അസോസിയേഷൻ (ATA) അക്രഡിറ്റേഷനോടുകൂടിയ ഡിപ്ലോമ ഇൻ തിയോളജി (Dip.Th.), ബാച്ചിലർ ഓഫ് തിയോളജി (B.Th.), മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div.), മാസ്റ്റർ ഓഫ് തിയോളജി (M.Th.), എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷനാണ് ആരംഭിച്ചിരിക്കുന്നത്. ശുശ്രൂഷാ നിയോഗം ലഭിച്ചവർക്കും, വേദപഠനത്തിന് താൽപര്യമുള്ളവർക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്. ക്ലാസുകൾ ജൂൺ മാസത്തിൽ ആരംഭിക്കുന്നതാണ്.
ശതാബ്ദിയുടെ നിറവിലേക്ക് അടുക്കുന്ന മൗണ്ട് സീയോൻ ബൈബിൾ സെമിനാരിയുടെ സ്ഥാപകൻ കുക്ക് സായിപ്പ് എന്നറിയപ്പെടുന്ന റോബർട്ട് എഫ്. കുക്കാണ്. ഭാരത സുവിശേഷീകരണത്തിനുള്ള നിയോഗവുമായി കേരളമണ്ണിൽ എത്തിയ അദ്ദേഹം, പ്രാദേശിക സുവിശേഷീകരണത്തിന് കാഴ്ചപ്പാടുള്ളവരെ സുവിശേഷവേലയ്ക്കായി സന്നദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1927-ൽ ചെങ്ങന്നൂരിലെ മുളക്കുഴയിൽ ഈ വേദവിദ്യാലയം ആരംഭിക്കുന്നത്. അന്നുമുതൽ സഭാ - സംഘടനാ വ്യത്യാസമെന്യേ ആയിരക്കണക്കിന് ശുശ്രൂഷകന്മാരെ വിവിധ മേഖലകളിൽ സംഭാവന ചെയ്യുവാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ആത്മീയ നേതൃത്വത്തിലും, ഇടയ ശുശ്രൂഷയിലും അനേകരെ വാർത്തെടുത്തതോടൊപ്പം പ്രസംഗവേദികളിലും, സംഗീതശുശ്രൂഷയിലും, അധ്യാപന രംഗത്തും കാലാകാലങ്ങളിൽ അനേകർക്ക് വഴികാട്ടിയാകുവാൻ ഈ വേദപാഠശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പെന്തക്കോസ്ത് വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ തന്നെ അചഞ്ചലമായി തുടരുമ്പോഴും മൗണ്ട് സീയോൻ ബൈബിൾ സെമിനാരി കാലോചിതമായ മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ കൊണ്ടുവരികയും ദശാബ്ദങ്ങളായി ഇന്നും കേരളക്കരയിലെ വേദപഠനശാലകളിൽ മുൻനിരയിൽ തന്നെ നിൽക്കുകയും ചെയ്യുന്നു. വേദ പണ്ഡിതനും ദശാബ്ദങ്ങളായി അധ്യാപനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എജ്യുക്കേഷൻ ഡയറക്ടർ ഡോ. ജെയ്സൺ തോമസിന്റെ നേതൃത്വത്തിലുള്ള മികച്ച അധ്യാപകരുടെ സേവനം സെമിനാരിക്ക് മാറ്റേകുന്നു.
ഓഫീസ് ഓഫ് അഡ്മിഷൻ:
+91 9809497276
കൂടുതൽ വിവരങ്ങൾക്ക്:
Pr. Noble Jacob:
(Principal)
+91 97199 60940
Pr. Darvin Sunny:
(Registrar)
+91 97470 55357
വെബ്സൈറ്റ്: www.mountzionbibleseminary.org
ലൊക്കേഷൻ:
https://maps.app.goo.gl/6ehBoeLAMJj4BdKK8






0 Comments