BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ചിൽഡ്രൻസ് ഹോം വാർഷിക സമ്മേളനം ആറന്മുളയിൽ നടന്നു


 




ആറന്മുള: ചർച്ച് ഓഫ് ഗോഡ്, മൗണ്ട് കർമ്മേൽ ചിൽഡ്രൻസ് ഹോമിൻ്റെ വാർഷിക സമ്മേളനം ആറന്മുളയിൽ നടന്നു. 

സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉൽഘാടനം നിർവ്വഹിച്ചു.  അസിസ്റ്റൻ്റ് ഓവർസിയർ ഡോ. ഷിബു കെ മാത്യൂ മുഖ്യ സന്ദേശം നൽകി.

സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് ട്രഷറർ പാസ്റ്റർ ഷിജു മത്തായി ചിൽഡ്രൻസ് ഹോമിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദികരണം നൽകി. 

ഇവാൻജലിസം ഡിപ്പാർട്ട്മെൻ്റ്റ്  ഡയറക്ടർ പാസ്റ്റർ സജി ജോർജ്, ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ അജി കുളങ്ങര, വൈ പി ഇ  സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി , ഹൈറേഞ്ച് മേഖലാ ഡയറക്ടർ  പാസ്റ്റർ റെനി ഇടപ്പറമ്പിൽ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ അജയകുമാർ, ആറൻമുള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഷീജ റ്റി. റ്റോജി, കിടങ്ങന്നൂർ  ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ശ്രീമതി മായലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു. 

ഡയറക്ടർ പാസ്റ്റർ ജോൺസൺ തോമസ്, പാസ്റ്റർ ഷിജോ, പാസ്റ്റർ റെജി മാമൻ, പാസ്റ്റർ ലിജോ  പത്തനാപുരം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

ഷെക്കേനാ വോയിസ് അവതരിപ്പിച്ച മ്യൂസിക് നൈറ്റും ചിൽഡ്രൻസ് ഹോം കുട്ടികളുടെ പെർഫോമൻസും  ഉണ്ടായിരുന്നു.








Post a Comment

0 Comments