BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സൂസമ്മ യോഹന്നാൻ നിത്യതയിൽ ചേർക്കപ്പെട്ടു

 


ശാരോൻ ഫെലോഷിപ്പ് ചർച്ച് ചാമംപതാൽ സഭാംഗമായ സൂസമ്മ യോഹന്നാൻ (84) (പരേതനായ കോട്ടക്കുഴി പി. ജെ. യോഹന്നാന്റെ സഹധർമ്മിണി)  (19/04/2025) താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചാമംപതാൽ സഭാംഗവും കോട്ടയം ഹൈറേഞ്ച് റീജിയൻ സഭാ പ്രതിനിധിയുമായ ബ്രദർ റ്റി. സി. ഏബ്രഹാമിന്റെ (സണ്ണിച്ചായൻ) ഭാര്യാമാതാവാണ്. 

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പ്രിയപ്പെട്ട മാതാവിന്റെ ഭൗതികശരീരം തിങ്കളാഴ്ച (21/04/2025) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും 11 മണിമുതൽ ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് ശേഷം 12.30 ന് ചാമംപതാൽ സഭയുടെ സെമിത്തേരിയിൽ സംസ്കാരശുശ്രൂഷ നടക്കും. സെക്ഷനിലുള്ള എല്ലാ കർതൃദാസന്മാരും ശുശ്രൂഷയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. കൂടാതെ, ഇന്ന് വൈകിട്ടും നാളെ (ഞായറാഴ്ച) വൈകിട്ടും സണ്ണിച്ചായന്റെ ഭവനത്തിൽവച്ച് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു.

.





Post a Comment

0 Comments