BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പെന്തക്കോസ്തുകാർ പണം നൽകി മത പരിവർത്തനം നടത്തുന്നതായി വെള്ളാപ്പള്ളി നടേശൻ മത സ്വപർദ്ധ ഉണ്ടാക്കരുത് എന്ന് യുണെറ്റഡ് പെന്തക്കോസ്ത് സിനഡ്


കോട്ടയം : കഴിഞ്ഞ 120 വർഷമായി സത്യ സുവിശേഷത്തിനു വേണ്ടി നിലകൊണ്ടെ പ്രസ്ഥാനമാണ് പെന്തക്കോസ്തു വിഭാഗം, ചെറിയ നിലയിൽ പിതാക്കൻന്മാരാൽ ആരംഭിച്ച പ്രവർത്തനത്തെ ദൈവം വളർത്തി വലുതാക്കി, ഇപ്പോൾ കേരളത്തിൽ മാത്രം 20 ലക്ഷം വിശ്വാസികൾ ഉള്ളതായി അനൗ ഔദ്യോഗിക കണക്കുകൾ പറയുന്നു, പെന്തക്കോസ്തുകാർ ഒരിക്കലും സമ്മർദ്ധ രാഷ്ടിയത്തിനു ശ്രമിച്ചിട്ടില്ല, പല അവസരങ്ങളിലും ഞങ്ങളുടെ പാസ്റ്റർ മാരെ ഉപദ്രവിച്ചപ്പോഴും, സഭാ ഹാളുകൾ തല്ലി തകർത്തപ്പോഴും  കൺവൻഷനുകൾ തടസ്സപെടുത്തിയപ്പോഴും, യേശു ക്രിസ്തുവിന്റെ മാർഗമായ ക്ഷമയിലൂടെയും പ്രാർത്ഥനയിലൂടെയും മാത്രമാണ് ഇതു വരെ വന്നിട്ടുള്ളു,  ഞങ്ങളെ ഉപദ്രവിച്ചതിന്റെ അടിസ്ഥാനത്തിൻ ഹർത്താലോ, ബന്ദോ, സമുഹത്തിനു ദോഷം വരുത്തുന്ന ഒരു നടപടികളിലേക്കും കടന്നിട്ടില്ല, പെന്തക്കോസ് വിഭാഗത്തിൽ ആരും തന്നെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാറില്ല.. പണം നൽകിയോ, സമ്മാനങ്ങൾ നൽകിയോ ആരെയും പെന്തക്കോസ്ത് വിഭാഗത്തിൽ ചേർക്കാറില്ല. അതു ഞങ്ങളുടെ നയം അല്ല, അങ്ങനെ ചേർക്കുന്ന സഭയല്ല പെന്തക്കോസ്ത്,. എന്നാൽ ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് എന്ന് കുടി ഓർപ്പിക്കുന്നു, ശ്രീ വെള്ളാപ്പള്ളിയുടെ ഭാര്യ സഹോദരിയുടെ കുടുംബം ഉൾപ്പെടെ പലരും പെന്തക്കോസ്തിലേക്കു വന്നതിൽ കലി പൂണ്ടാണ് ഇങ്ങനെ ഒരു പ്രതികരണം നടത്തിയതായി മനസിലാക്കുന്നു, കാര്യങ്ങളെ വേണ്ട വിധം മനസിലാക്കാതെ ചീപ്പ് പബ്ലിസിറ്റി ക്കു വേണ്ടി നടത്തിയ പ്രസ്ഥാവന പുച്ഛതോടെ തള്ളി കളയുന്നു, എന്ന് യുണൈറ്റഡ് പെന്തക്കോസ്തു സിന ഡ് നു വേണ്ടി ബ്രദർ ജനറൽ പ്രസിഡന്റ്‌ ഗ്ലാഡ്സൺ ജേക്കബ്, വൈസ് പ്രസിഡന്റ്‌ മാർ പാസ്റ്റേഴ്സ് എം ഐ തോമസ്, ജോൺ ജോസഫ്, ബാബു ജോർജ്, അനി ജോർജ്, സെക്രട്ടറി ബോസ് എബ്രഹാം ട്രഷറാർ മാത്യു ബെന്നി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.




Post a Comment

0 Comments