BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ബ്രുവറി സർക്കാർ പിന്മാറണം യൂ പി എസ് ദേശിയ കമ്മറ്റി


കോട്ടയം :   പാലക്കാട്  എലപ്പുള്ളിയിൽ മദ്യനിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് യുണൈറ്റഡ് പെന്തകോസ്തൽ സീനഡ് കൗൺസിൽ ദേശിയ കമ്മറ്റി ആവശ്യപ്പെട്ടു.

മദ്യനിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും ജനവികാരം ഉൾകൊള്ളണമെന്നും ക്രൈസ്ഥവ സഭകളുടെ കൂട്ടാഴ്മ ചർച്ചകളിൽ ഇത്  ചർച്ചാ വിഷയമായി തീരും.   കേരളസമൂഹം നടുങ്ങിയാണ് എഴുന്നെ ൽക്കുന്നത്.ക്രൂരമായ കൊലപാതകങ്ങളും പീഡനങ്ങളുമാണ് കേരളത്തിൽ നടക്കുന്നത്.  ഓരോ സംഭവങ്ങൾ നടക്കുമ്പോഴും പ്രതികൾ മാനസിക രോഗികൾ അല്ലെങ്കിൽ മയക്ക് മരുന്നിന് അടിമകൾ എന്ന് ചാപ്പകുത്തുന്ന രീതികളാണ് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്     ഇതിനെതിരെ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് യുണൈറ്റഡ് പെന്തകോസ്തൽ സീനഡ് കൌൺസിൽ ദേശിയ കമ്മറ്റി അടിയന്തിരമായി ആവശ്യപ്പെട്ടു. 

 ദേശിയ ജനറൽ പ്രസിഡന്റ്‌ ബാബു പറയത്തുകാട്ടിലിന്റെ അധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ ഡേവിഡ് ശമുവേൽ പാസ്റ്റർമാരായ ജോയി കുമളി, ജോമോൻ മുവാറ്റുപുഴ, സുനിൽ തിരുവനന്തപുരം,  സി കെ തോമസ്, സാമൂവൽ തോമസ്, സുരൻതിരുവനന്തപുരം, അനൂപ് മാവേലിക്കര, മഞ്ചേഷ് മാങ്ങാനം,    സാബുജോൺ, ഷാജി വാഴൂർ എന്നിവർ പ്രസംഗിച്ചു.







Post a Comment

0 Comments