കരിയംപ്ലാവ്: ഡബ്ലിയു എം ഇ സൺഡേസ്കൂൾ മിനിസ്ട്രി മെഗാബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ നവംബർ 10 ഞായറാഴ്ച 5 മണിക്ക്. ജൂലൈ 14ന് ആരഭിച്ച ബൈബിൾ ക്വിസിൽ അഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുക്കുകയും, മെഗാബൈബിൾ ക്വിസിന്റെ ഒന്നും രണ്ടും ഓൺലൈൻ റൗണ്ടുകൾ പൂർത്തിയാക്കി ഫൈനൽ റൗണ്ടിലേക്ക് ആറ് പേരാണ് യോഗ്യത നേടിയിരിക്കുന്നത്. പുതുതലമുറ ബൈബിളിനെ കൂടുതൽ അറിയുക ആഴത്തിൽ പഠിക്കുക എന്ന ലക്ഷ്യത്തോടെ ബൈബിളിലെ മുഴുവൻ പുസ്തകങ്ങളും കവർ ചെയ്തുള്ള ചോദ്യങ്ങൾ ഉൾകൊള്ളിച്ചു കൃത്യമായ അക്കാദമിക്-മത്സര മാനദണ്ഡങ്ങൾ പാലിച്ചാണ് ഫൈനലിസ്റ്റുകളായ ആറുപേരും യോഗ്യത
----------------------------------------------------------------------
Matrimony
November. 2..2024
-------------------
പെന്തക്കോസ്ത് യുവാവ് (5.5feet ഉയരം/39വയസ്)ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. 8330096822
--------------------------------------------------------------
നേടിയിരിക്കുന്നത് എന്ന് സൺഡേസ്കൂൾ ഡയറക്ടർ പ്രൊഫ ഷാനോ പി രാജ് പ്രസ്താവിച്ചു. ഞായറാഴ്ച 5 മണിക്ക് നടക്കുന്ന ഗ്രാൻഡ് ഫിനാലെ ഡബ്ലിയു എം ഇ സഭകളുടെ ജനറൽ പ്രസിഡന്റ് റവ.ഡോ ഒ എം രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. ഗ്രാൻഡ് ഫിനാലെ നടക്കുന്ന സ്റ്റുഡിയോ കോമ്പ്ലക്സിലേക്ക് പ്രവേശനം പരിമിതമായിരിക്കുമെന്നും എന്നാൽ ലൈവ് ടെലികാസ്റ്റിംഗ് ഉണ്ടായിരിക്കും എന്ന് സൺഡേസ്കൂൾ സെക്രട്ടറി എം കെ സുബിൻ അറിയിച്ചു. സൺഡേസ്കൂൾ ബോർഡ് അംഗങ്ങളുടെ നേത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ ഗ്രാൻഡ് ഫിനാലെയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.







0 Comments