BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സ്റ്റേറ്റ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് യോശുവ അനീഷിന് മൂന്നാം സ്ഥാനം

യോശുവ അനീഷ് കോച്ച് ഷിബു കെ പോളിനോടൊപ്പം

കോട്ടയം : എറണാകുളത്ത് വച്ച് നടന്ന 50ആം ജൂനിയർ സ്റ്റേറ്റ് കബഡി ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലാ ടീം മൂന്നാം സ്ഥാനം നേടിയ ടീമിൽ യോശുവാ അനീഷും.

സംസ്ഥാന കബഡി അസോസിയേഷൻ ട്രഷറാറും കോട്ടയം ജില്ലാ സെക്രട്ടറിയുമായ ഷിബു കെ പോൾ ആണ് കോച്ച്.കോട്ടയം എസ്കെപി കബഡി അക്കാദമി അംഗം കൂടെയാണ് യോശുവ.മുൻപും നിരവധി നേട്ടങ്ങൾ സ്പോർട്സിലും പിവൈപിഎ, സൺ‌ഡേ സ്കൂൾ തലത്തിലും നേടിയിട്ടുണ്ട്.

ഐപിസി പാമ്പാടി സെന്റർ പൂതിരി ടാബർനക്കിൾ സഭാ ശുശ്രുഷകൻ പാസ്റ്റർ അനീഷ് പാമ്പാടിയുടെയും കൊച്ചുമോൾടെയും മോൻ ആണ്. ഏക സഹോദരൻ യെർമിയ അനീഷും കബഡി ജില്ലാ ടീം അംഗമാണ്.

കോട്ടയം സിഎംഎസ് എച്ച്എസ്എസ് സ്കൂളിൽ യോശുവ പ്ലസ് വണ്ണിനും യെർമിയ എട്ടാം ക്ലാസ്സിലും പഠിക്കുന്നു.




Post a Comment

0 Comments