BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പ്രതിസന്ധികളിൽ പതറാതെ നിൽക്കുക: പാസ്റ്റർ വൈ റെജി


  ------------------------------------------------------------------------------------------------------------  

വാർത്ത:  മീഡിയാ ഡിപ്പാർട്ട്മെൻ്റ  ചർച്ച് ഓഫ് ഗോഡ്, കേരളാ

-------------------------------------------------------------------------------------------------------------

മുളക്കുഴ:  പ്രതിസന്ധികളിൽ പതറാതെ നിന്നാൽ പ്രതിഫലം  നിശ്ചയമാണെന്നു  സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.  ലേഡീസ് മിനിസ്ട്രി സംസ്ഥാന ഏകദിന സമ്മേളനം ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ എം വൈസ് പ്രസിഡൻ്റ് സിസ്റ്റർ മേരിക്കുട്ടി എബ്രഹാം അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ സിസി ബാബു ജോൺ ആമുഖ പ്രസംഗം നടത്തി. എൽഎം സ്റ്റേറ്റ് പ്രസിഡൻ്റ് സിസ്റ്റർ ഹെൽന റെജി മുഖ്യ പ്രഭാഷണം നടത്തി.  ഉൽപ്പത്തി പുസ്തകം 15 ആം അദ്ധ്യായം അധികരിച്ച് നടത്തിയ പ്രസംഗത്തിൽ, തീഷ്ണമായ പരിശോധനകളിൽ അബ്രഹാമിൻ്റെ ദൈവാശ്രയവും ധൈര്യവും ആത്മവിശ്വാസവും സഹോദരിമാർ മാതൃകയാക്കണമെന്ന് ഹെൽന റെജി  പറഞ്ഞു.

അസിസ്റ്റൻറ് ഓവർസിയർ ഡോ. ഷിബു കെ മാത്യൂ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സംകുട്ടി മാത്യൂ, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ പി എ ജെറാൾഡ്,  കൗൺസിൽ ട്രഷറർ പാസ്റ്റർ ഷിജു മത്തായി,  ഷൈജു തോമസ്  ഞാറയ്ക്കൽ, വൈ പി ഇ പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി, സ്റ്റേറ്റ് ബിലിവേഴ്‌സ് ബോർഡ്  സെക്രട്ടറി ബ്രദർ ജോസഫ്  മറ്റത്തുകാല, ജോയിൻ്റ് സെക്രട്ടറി അജി കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു. മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളനമായിരുന്നു നടന്നത്.

സഹോദരിമാരായ അക്കാമ്മ ജോർജ്, ലീലാമ്മ ജോൺ, ലൗലി റെജി, ഡെയ്സി തോമസ്, ഷോൺ തോമസ്,  ബ്ലെസി തോമസ്, ജിൻസി സാം, ഷിൻ്റോ ജിജോ, ഷീജാ ജോൺ എന്നിവർ നേതൃത്വം നൽകി.






 

Post a Comment

0 Comments