BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ബെഥേൽ ഫെലോഷിപ്പിൻ്റെ വാർഷിക ആത്മീക സമ്മേളനത്തിന് ഇന്ന് തുടക്കം

 

----------------------------------------------------------------------------------------------------------------------------


ജയ്പൂർ :ജയ്പൂർ കേന്ദ്രമാക്കി ഉത്തരേന്ത്യൻ മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്ന ബഥേൽ ഫെല്ലോഷിപ്പിൻ്റെ വാർഷിക ആത്മീക സമ്മേളനം മാൻസരോവർ ചോപ്ര റോയൽ പാലസിൽ ഇന്ന് ആരംഭിക്കുന്നു. വടക്കേ ഇന്ത്യൻ മിഷണറിയും പ്രശസ്ത സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ വൈ യോഹന്നാൻ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനമാണ് ബെഥേൽ ഫെല്ലോഷിപ്പ്.

ഇന്നു രാവിലെ പതിനൊന്നു മണിക്കു ബൈബിൾ ക്ലാസ്സോടെ സമ്മേളനം ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് ബെഥേൽ ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റ് പാസ്റ്റർ അനു സി സാമുവലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ടോം തോമസ് സങ്കീർത്തനം വായിക്കുകയും പ്രസിഡന്റ് പാസ്റ്റർ വൈ യോഹന്നാൻ ഔദ്യോഗികമായി ഉത്‌ഘാടനം നിർവ്വഹിക്കുകയും ചെയ്യും. ഡോ.ജിബി റാഫേൽ, പാസ്റ്റർ പോൾ മാത്യു (ഉദയ്പൂർ) എന്നിവരാണ് ഇന്നത്തെ മുഖ്യ പ്രസംഗകർ.
ഈ കാലഘട്ടത്തിന്റെ അഭിക്ഷിക്തരായ പ്രസംഗകരാണ് അടുത്ത ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നത്. കൂടാതെ ഈ തലമുറയിൽ ക്രൈസ്തവ സംഗീതലോകത്തു ശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ സണ്ണി വിശ്വാസ്, പാസ്റ്റർ സുജിത് എം സുനിൽ, സുവി. മോസസ് സാമുവേൽ എന്നിവർ ആരാധനയ്ക്കു നേതൃത്വം വഹിക്കുന്നു.
വരും ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ബൈബിൾ ക്ലാസ്, യുവജനങ്ങൾക്കായി പ്രത്യേക സമ്മേളനങ്ങൾ, പ്രാർത്ഥനായോഗങ്ങൾ, വൈകുന്നേരം പൊതു സമ്മേളനം, നവംബർ 2 ശനിയാഴ്ച രാവിലെ ഓർഡിനേഷൻ ശുശ്രൂഷ, ഉച്ചകഴിഞ്ഞു രാജസ്ഥാൻ ബൈബിൾ ട്രെയിനിംഗ് സെൻ്ററിൻ്റെ 17-ാമത് ബിരുദദാന ശുശ്രൂഷ എന്നിങ്ങനെ ദൈവജനങ്ങളുടെ ആത്മീക പരിപോഷണത്തിനുതകുന്ന വിവിധ ശുശ്രൂഷകളാണ് പദ്ധതിയിട്ടിരിക്കുന്നത്.
നവംബർ മൂന്നിന് രാവിലെ എട്ടിന് ആരംഭിക്കുന്ന സഭായോഗത്തിനു പാസ്റ്റർ ടോം തോമസ് നേതൃത്വം നൽകും. പാസ്റ്റർ കെ ജെ കുര്യാക്കോസ്, പാസ്റ്റർ കെ സി തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ്) എന്നിവർ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ വൈ.യോഹന്നാൻ നേതൃത്വം വഹിക്കുന്ന തിരുവത്താഴ ശുശ്രൂഷയോടെ 2024-ലെ സമ്മേളനത്തിനു സമാപനമാകും.
ബെഥേൽ ഫെലോഷിപ്പ് പ്രസിദ്ധീകരിച്ച 'ബെഥേൽ സ്പിരിച്ച്വൽ സോങ്‌സ്' എന്ന പാട്ടുപുസ്തകത്തിൻ്റെ പുതുക്കിയ ആറാം പതിപ്പും 2025 ലെ കലണ്ടറും 'ബഥേൽ ഹെറാൾഡ്' എന്ന വാർത്താപത്രികയും കൺവെൻഷനോടനുബന്ധിച്ചു പ്രകാശനം ചെയ്യും.
പാസ്റ്റർ വൈ യോഹന്നാൻ്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ ഈ ആത്മീയ സമ്മേളനത്തിന്റെ വിജയത്തിനായി അഹോരാത്രം അദ്ധ്വാനിച്ചു വരുന്നു. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ബെഥേൽ ഫെല്ലോഷിപ്പിന്റെ വിശ്വാസസമൂഹത്തെ കൂടാതെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ബെഥേൽ ഫെലോഷിപ്പിന്റെ പ്രാർത്ഥനാ സഹകാരികളും അഭ്യുദയകാംഷികളും ഒരുമിക്കുന്ന ഈ ആത്മീക സമ്മേളനത്തിൽ ജയ്പ്പൂർ പട്ടണത്തിലെ സഭകളുടെ സഹകരണവും ഏറെ പ്രശംസനീയമാണ്.
----------------------------------------------------------------------------

Matrimony


October. 23.2024
-------------------
പെന്തക്കോസ്ത് യുവാവ്  (5.5feet ഉയരം/39വയസ്)ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു.  അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.  8330096822
-----------------------------------------------------------




Post a Comment

0 Comments