BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഓഗസ്റ്റ് 26 ന്

പാസ്റ്റര്‍ തോമസ് ജോര്‍ജ് വണ്ടിത്താവളം

ജൂലൈ 13 ന് നടന്ന ഡിസ്ട്രിക്റ്റ് ജനറൽ ബോഡിയിൽ 2024-'25 വർഷത്തെ പുതിയ പിവൈപിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാ. മാത്യൂസ് ചാക്കോ (പ്രസിഡൻ്റ്), പാ. ബിജോ ചാക്കോ (സെക്രട്ടറി), പാ. എബ്രഹാം ജേക്കബ് (ട്രഷറർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം. 

ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ചുങ്കം ഐപിസി എബനേസർ സഭയിൽ വെച്ച് ഓഗസ്റ്റ് 26 (ചൊവ്വ) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30   വരെ നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാ. സുഭാഷ് കുമരകം മുഖ്യസന്ദേശം നൽകും. 



Post a Comment

0 Comments