BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

“അവീവ്-2024” ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പ്



ഹാലിഫാക്സ്/കാനഡ: ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാലിഫാക്സ് ചാപ്റ്ററിന്റെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ട്രൂറോയിലെ ഇവാഞ്ചലിൻ റിട്രീറ് സെന്ററിൽ വെച്ച് നടത്തപെടുന്നു. “ക്രിസ്തുവിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക; കൂടുതൽ ഫലം കായ്ക്കുക” എന്നതാണ് ക്യാമ്പ്തീം. ഓഗസ്റ്റ് 30നു രാവിലെ 10 മണിക്ക് ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് കാനഡ സഹസ്ഥാപകനും ഹാലിഫാക്സ് സഭാശുശ്രൂഷകനുമായ പാസ്റ്റർ ചാർലി ജോസഫ് സക്കറിയ പ്രാർഥിച്ചു ഉദ്ഘാടനം ചെയ്യും. വേദാധ്യാപികയും കൗൺസിലറുമായ ഡോ. ജെസ്സി ജെയ്സൺ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. ഹൈ കിഡ്സ് മിനിസ്ട്രി ഡയറക്ടർ പാസ്റ്റർ.റോബിൻ ജെബരാജ് ചെല്ലയ്യ കിഡ്സ്‌ സെഷൻ ക്ലാസുകൾ നയിക്കും. 

ഫാമിലി-യൂത്ത് കൗൺസിലിങ് സെഷനുകൾ, ഓപ്പൺ ഫോറം, യൂത്ത് ഇന്റർആക്റ്റീവ് സെഷൻ, ചർച്ചകൾ, ഗ്രൂപ്പ്‌ ഗെയിംസ് തുടങ്ങിയ വിവിധ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടക്കും. ഹെബ്രോൻ ഫെല്ലോഷിപ് ക്വയർസംഗീതശുശ്രൂഷയ്ക്കും ആരാധനക്കും നേതൃത്വം നൽകും. സെപ്റ്റംബർ ഒന്നിന് രാവിലെ നടക്കുന്ന സഭയോഗത്തോടെ സമ്മർക്യാമ്പ് സമാപിക്കും. ഹെബ്രോൻ ഫെല്ലോഷിപ് ചർച്ചിന്റെ വിവിധ ചാപ്റ്ററുകളിലെ സഭാശുശ്രൂഷകന്മാർ ഞാറാഴ്ച്ച നടക്കുന്ന സംയുക്ത ആരാധനയ്ക്ക് നേതൃത്വം നൽകും. ക്യാമ്പ് കോർഡിനേറ്റർമാരായ പോൾ പി രാജൻ, ക്ലിന്റൻ കെ റെസ്റ്റൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

Matrimony


Agust. 28.2024
-------------------

ബോംബയില്‍ ജനിച്ച് വളര്‍ന്ന പെന്തക്കോസ്ത് യുവതി വയസ്സ് 31M S C Bed ടീച്ചര്‍ ആയി ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. 9869521392
Agust. 28.2024
-----------------

പെന്തക്കോസ്ത് യുവാവ് 27(7/2/1997) വെളുത്ത നിറം 5.9 ഇഞ്ച് ഉയരം. M. com CMA മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. (ബാംഗ്ലൂര്‍) ജോലിയുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.9947615295.




Post a Comment

0 Comments