BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഡാളസിൽ


വാർത്ത -ഫിന്നി രാജു ഹൂസ്റ്റൺ

ഡാലസ് ∙ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ  ഓഗസ്റ്റ്  30 മുതൽ സെപ്റ്റംബർ 1 വരെ  ഡാളസിൽ , മെസ്കിറ്റിലെ ഷാരോൻ ഇവന്റ് സെന്ററിൽ വച്ച് നടക്കും. പാസ്റ്റർ ഫെയ്‌ത്ത് ബ്ലെസൻ, പാസ്റ്റർ ടി.ജെ. സാമുവൽ, പാസ്റ്റർ മൈക്ക് പാറ്റ്സ് , സഹോദരി ഷീബാ ചാൾസ്    തുടങ്ങിയവർ  പ്രസംഗിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച  രാവിലെ 9 മുതൽ  പി.വൈ.പി.എ. ടാലന്റ് കോമ്പറ്റീഷൻ,  10  മുതൽ സഹോദരിമാർക്കുള്ള യോഗവും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണ് ‌പൊതുയോഗം. ഞായറാഴ്ച രാവിലെ  9ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസൻമാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.

ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളിൽ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയൻ. 26 സഭകളുള്ള ഈ റീജിയൻ ഡാലസ്, ഒക്‌ലഹോമ, ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കൺവൻഷനുകൾ, സെമിനാറുകൾ ജീവകാരുണ്യ, പ്രേക്ഷിത പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു.

കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് റവ. ഷിബു തോമസ് (പ്രസിഡന്റ് ), റവ. ജയിംസ് എബ്രഹാം (വൈസ് പ്രസിഡന്റ്), റവ. കെ. വി. തോമസ് (സെക്രട്ടറി), ഫിന്നി സാം (ജോയിന്റ് സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ജനറൽ കൗൺസിൽ അംഗം ബാബു കൊടുന്തറ, മീഡിയ കോഓർഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ, മിഷൻ കോഓർഡിനേറ്റർ സാക്ക് ചെറിയാൻ, ചാരിറ്റി കോഓർഡിനേറ്റർ കെ. വി. എബ്രഹാം. എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക:

 പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് (972-900 8578) സെക്രട്ടറി പാസ്റ്റർ കെ. വി. തോമസ് (214-771-5683)




Post a Comment

0 Comments