BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ പതിനൊന്നാമത് ഓവര്‍സിയറായി പാസ്റ്റര്‍ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടു

 



മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ പതിനൊന്നാമത്  ഓവര്‍സിയറായി പാസ്റ്റര്‍ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന്  മുളക്കുഴ സഭാസ്ഥാനമായ സീയോന്‍കുന്നില്‍ നടന്ന പ്രിഫറന്‍സ് ബാലറ്റിലാണ് പാസ്റ്റര്‍ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടത്.  പാ. വൈ. റെജി (430), പാ. ബാബു ചെറിയാന്‍ (425), പാ. വിനോദ് ജേക്കബ് (65) എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്. ഇപ്പോഴത്തെ ഓവര്‍സിയറായ പാസ്റ്റര്‍. സി.സി തോമസില്‍ നിന്ന് സെപ്റ്റംബര്‍ മാസത്തോടെ നിയുക്ത ഓവര്‍സീയര്‍ പാസ്റ്റര്‍.വൈ. റെജിവേള്‍ഡ് മിഷന്റെ അംഗികാരത്തോടെ സെപ്റ്റംബര്‍ ഒന്നിന് ദൈവസഭയുടെ ഓവര്‍സിയറായി ഔദ്യോഗിക ചുമതല ഏല്ക്കും

മുന്‍ ഓവര്‍സിയര്‍ന്മാരായ പാസ്റ്റര്‍ കെ. സി. ജോണ്‍, എം. കുഞ്ഞപ്പി, പി. ജെ. ജെയിംസ്, സി. സി. തോമസ് എന്നിവരോടൊപ്പം സ്റ്റേറ്റ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച പാസ്റ്റര്‍ റെജി, വൈ.പി.ഇ. സ്റ്റേറ്റ് പ്രസിഡന്റ്, സെന്റര്‍ പാസ്റ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 8 വര്‍ഷമായി അസിസ്റ്റന്റ് ഓവര്‍സിയറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

പുനലൂര്‍ മഞ്ഞമണ്‍കാലാ മംഗലത്ത് യോഹന്നാന്‍ പരേതയായ ചിന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ് പാസ്റ്റര്‍ വൈ. റെജി. 1993 ല്‍ മുളക്കുഴ മൗണ്ട് സീയോന്‍ ബൈബിള്‍ കോളേജില്‍ പഠിക്കുവാന്‍ ചേര്‍ന്നു. 2010 മുതല്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം. 2 പ്രാവശ്യം ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി അംഗവുമായിരുന്നു പാസ്റ്റര്‍ റെജി. എറണാകുളം കൂനമ്മാവ് സ്വദേശി ഹെല്‍നായാണ് ഭാര്യ. മക്കള്‍. ഡോ. ജോയല്‍ റെജി, രൂഫസ്.





Post a Comment

0 Comments