BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ജോയിയുടെ മാതാവിന് വിടും, ധനസഹായവും നൽകണമെന്ന് യുണൈറ്റഡ് പെന്തകോസ്ത് സീനഡ്




ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത്‌ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ ജോയിയുടെ മാതാവിന് വിടും, ധനസഹായവും നൽകണമെന്ന് യുണൈറ്റഡ് പെന്തകോസ്ത് സീനഡ് സംസ്ഥാനസംസ്ഥാന നേതാക്കൾ

ജോയിയുടെ മാതാവും സഹോദരിമാരും പെന്തകോസ്ത് വിശ്വാസികളാണ് (ജോയി പെന്തക്കോസ്ത് വിശ്വാസിയല്ല). 

നഗരസഭയുടെ മാത്രം മാലിന്യമല്ല ആമയിഴഞ്ഞാൻ തോട്ടിൽ കുടി ഒഴുകുന്നത്... റെയിൽവേയുടെ ധാരാളം മാലിന്യങ്ങളും ഈ തോട്ടിൽ കുടി പോകുന്നുണ്ട്... കോർപറേഷന്റെ ഭാഗത്ത്‌ മാത്രം ഉത്തരവാദിത്തം കെട്ടിവെക്കാതെ റെയിൽവേയും ഉത്തരവാദിത്തം ഏറ്റെടുക്കണം. ഏറ്റവും കൂടുതൽ റെയിൽവേയുടെ അനാസ്ഥയാണ്. റെയിൽവേയുടെ ടണലിൽ ആണ് ജോയി ഓട വൃത്തിയാക്കാൻ ഇറങ്ങിയത്. ഏറ്റവും കൂടുതൽ മാലിന്യങ്ങൾ ഒഴുകുന്നത് റെയിൽ വേയുടെതാണ്   .

ഇന്നത്തെ പത്രം:https://www.snehavachanam.com/2024/07/sv_15.html 

എല്ലാ ദിവസവും സ്നേഹവചനം പത്രം നിങ്ങളുടെ വാട്സാപ്പിൽ ലഭിയ്ക്കുവാൻ  ഇവിടെ  ക്ലിക്ക് ചെയ്ത് വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe

ഏക മകൻ ജോയിയുടെ വേർപാടിൽ ദുഖിതരായ കുടുംബംഗങ്ങളെ യൂ പി എസ് അശ്വസിപ്പിക്കുകയും, ജോയിയുടെ മാതാവിന് വേണ്ടി ഗവണ്മെന്റിനോട് സഹായം അഭ്യർത്ഥിക്കാൻ യൂ പി എസ് തീരുമാനിച്ചു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ നഗരസഭയും, റെയിൽവേയും സംയുക്തമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന ജനറൽ  പ്രസിഡന്റ് ​ഗ്ലാഡ്സൺ ജേക്കബ് , ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.

ALSO READ:യുവതലമുറയെ നയിക്കാന്‍ എതിരില്ലാതെ അമരത്തേയ്ക്ക്

https://www.snehavachanam.com/2024/07/sneha_14.html








Post a Comment

0 Comments