BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി കോതമംഗലം ഏരിയാ കൺവൻഷൻ കീരംപാറ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ

ഐപിസി കോതമംഗലം ഏരിയാ കൺവെൻഷൻ 2023 നവംബർ 16 വ്യാഴം മുതൽ 19 ഞായർ വരെ കീരംപാറ ഐപിസി ബെഥേൽ  ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. 16 വ്യാഴം ഏരിയാ കൺവീനർ പാസ്റ്റർ ജോയി എ. ജേക്കബ് സമർപ്പണ ശുശ്രൂഷ നിർവഹിക്കുകയും പാ. ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും. 17 വെള്ളി രാവിലെ 10 മണി മുതൽ 1 മണി വരെ സോദരി സമാജം വാർഷികം നടത്തപെടും. സിസ്റ്റർ ഷീല ദാസ് കീഴൂർ സന്ദേശം നൽകും. വൈകുന്നേരം പൊതുയോഗത്തിൽ പാ. കെ.ജെ. തോമസ് കുമളി സന്ദേശം നൽകും. 18 ശനി രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ സൺഡേ സ്കൂൾ & പി.വൈ.പി.ഐ വാർഷികം നടക്കും. വൈകിട്ട് പൊതുയോഗത്തിൽ പാ. അനീഷ് റാന്നി ദൈവവചനം ശുശ്രൂഷിക്കും. 19 ഞായർ 8:30 മുതൽ 1 മണി വരെ സംയുക്ത സഭായോഗം നടത്തപ്പെടും. ഏരിയാ പി.വൈ.പി.എ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Post a Comment

0 Comments