BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

‘ഓപ്പറേഷന്‍ അജയ്’, ആറാം വിമാനം ദില്ലിയിലെത്തി

 

ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ട് വരുന്ന ഓപ്പറേഷന്‍ അജയ് തുടരുന്നു. ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള ആറാമത് വിമാനം ദില്ലിയില്‍ എത്തി.. മടങ്ങിയെത്തിയ 143 പേരില്‍ 26 പേര്‍ മലയാളികളാണ്.

ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ അജയ് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു . .ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായി ഡല്‍ഹിയിലെത്തിയവരെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രി ഫഗന്‍ സിങ് കുലസ്‌തെ വിമാനത്താവളത്തിലെത്തിയിരുന്നു. നിലവില്‍ സ്ഥിതി മോശമാണെന്നും യുദ്ധം കേരളാ ഹൗസിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹെല്‍പ്പ് സെസ്‌ക് , കണ്‍ട്രോള്‍ റൂം സൗകര്യം എന്നിവയൊക്കെ കേരളാ ഹൗസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Post a Comment

0 Comments