BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മണിപ്പൂർ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് പ്രാർഥനാ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം:   മണിപ്പൂർ കലാപത്തിൽ   കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പീഡിത ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ  പ്രാർഥനാ സംഗമം സംഘടിപ്പിച്ചു.

 തിരുവനന്തപുരം, പ്ലാമൂട് അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ നാഷനൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും കമ്മ്യുണിയൻ ഓഫ് ചർച്ചസ്  ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. പ്രകാശ് പി തോമസ് ഉത്ഘാടനം നിർവ്വഹിച്ചു.


റൈറ്റ് റവ: ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്( ബൈബിൾ ഫെയ്ത്ത് മിഷൻ), റവ.ബിഷപ്പ് ഡോ ജോർജ് ഈപ്പൻ( സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്), റൈറ്റ് റവ. ഡോ ഓസ്റ്റിൻ എം എ പോൾ( സോൾ വിന്നിങ് ചർച്ച് ഓഫ് ഇന്ത്യ), 


മേജർ വി കെ ജോസ്( സൽവേഷൻ ആർമി), റവ. ഡോ.സച്ചിദാനന്ദ ദാസ് , റവ. പി കെ യേശുദാസ്( ഏ ജി തെക്കൻ മേഖലാ ഡയറക്ടർ), പാസ്റ്റർ ജേക്കബ് കുര്യൻ( പിസിഐ, ജില്ലാ പ്രസിഡൻ്റ്, TVM), ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, പാസ്റ്റർ ജോൺ സ്റ്റോബി ( AG, പ്ലാമൂട്), പാസ്റ്റർ സാജു മാവേലിക്കര എന്നിവർ ഐക്യദാർഢ്യ സന്ദേശം നൽകി.

മണിപ്പൂർ കലാപത്തിൻെറ ഇരയും ദൃക്സാക്ഷിയുമായ മിഷനറി, ഇവാഞ്ചലിസ്റ്റ്  സുനിൽ ശർമ്മ മണിപ്പൂരിലെ പീഡാനുഭവങ്ങൾ വിവരിച്ചു. പാസ്റ്റർ ലിബിഷ്  ന്യൂഡൽഹി പരിഭാഷ നിർവ്വഹിച്ചു.റവ. ഡി സച്ചിദാനന്ദ ദാസ്( ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യാ)  മണിപ്പൂർ ജനതയുടെ സമാധാനത്തിന് വേണ്ടി മധ്യസ്ഥ പ്രാർത്ഥന നടത്തി.NCMJ ട്രഷറാർ റവ.ഡോ. എല്‍ ടി. പവിത്രസിംഗ്  സ്വാഗതവും വർക്കിംഗ് ജനറൽ സെക്രട്ടറി പാസ്റ്റർ ഉമ്മൻ ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.



Post a Comment

0 Comments