ഫുജൈറ: പ്രമുഖ ക്രൈസ്തവ മാധ്യമ വിഭാഗമായ ക്രിസ്ത്യൻ ലൈവിന്റെ യുഎഇ ചാപ്റ്ററിലെ മൂന്നാമത്തെ യൂണിറ്റ് ഫുജൈറയിൽ ആരംഭിച്ചു. പാസ്റ്റർ ജെയിംസ് ഈപ്പനാണ് യുണിറ്റ് രക്ഷാധികാരി.
പാസ്റ്റർ എം വി സൈമൺ പ്രസിഡണ്ടായും ബ്രദർ ലാലു പോൾ സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. ബ്രദർ സുജു മത്തായി ജോയിന്റെ സെക്രട്ടറിയായും ബ്രദർ ഡഗ്ളസ് ജോസഫ് മീഡിയ കോർഡിനേറ്ററായും ബ്രദർ സാം റെജി കമ്മിറ്റി അംഗമായും പ്രവർത്തിക്കും
ഫുജൈറ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റർ ജയിംസ് ഈപ്പന്റെ ഭവനത്തിൽ നടന്ന സമ്മേളത്തിൽ ക്രിസ്ത്യൻ ലൈവ് മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ബ്രദർ സന്തോഷ് അറക്കൽ ഈപ്പൻ അധ്യക്ഷത വഹിച്ചു. ബ്രദർ ബ്ലസിൻ ജോൺ മലയിൽ, ബ്രദർ അജി ജോർജ് , പാസ്റ്റർ ഷിബു മുണ്ടപ്ളാക്കൽ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ രാജൻ മാധവൻ , ബ്രദർ ജോഷ്വ ജയിംസ്, പാസ്റ്റർ ബിജു വർഗിസ് തുടങ്ങിയവർ പങ്കെടുത്തു.






0 Comments