BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

എൻ്റെ അമ്മ തന്ന പാചകക്കുറിപ്പുകൾ പുസ്തകം പ്രസിദ്ധീകരിച്ചു


 സഫറേഴ്സ് വോയ്സ് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണ വിഭാഗമായ നല്ല ശമര്യൻ പബ്ലിക്കേഷൻസ് ഈടുറ്റ ഒരു ഗ്രന്ഥംകൂടെ പൊതുജന സമക്ഷം സമർപ്പിക്കട്ടെ.

എൻ്റെ അമ്മ തന്ന പാചകക്കുറിപ്പുകൾ
Dr. Anitha Joseph Ph. D.
TKM College of engineering ലെ പ്രൊഫസർ ആയിരുന്ന Dr. അനിത ജോസഫിന് മാതാവ് അന്നമ്മ ജോസഫ് കുറിച്ചുനല്കിയ പാചകക്കുറിപ്പുകളിൽ നന്മയുടെയും സ്നേഹത്തിൻ്റെയും വലിയൊരു ലോകമുണ്ടെന്ന തിരിച്ചറിവാണ് ഗ്രന്ഥപ്രസിദ്ധീകരണത്തിന് കാരണമായത്.


അമ്മ വച്ചുതരുന്ന ഭക്ഷണവും ഒരുമിച്ചിരുന്നുള്ള അതിൻ്റെ പങ്കിടലും കുടുംബാംഗങ്ങൾക്കിടയിലുണ്ടാക്കുന്ന ഇഴയടുപ്പം മറ്റൊന്നുകൊണ്ടും നേടുവാൻ കഴിയുന്നതല്ല.
ആധുനിക ലോകത്ത് ഫാസ്റ്റ് ഫുഡ് സംസ്കാരം ഒരു ഫാഷനായി മാറിയിരിക്കുകയാണ്. അറിഞ്ഞോ, അറിയാതെയോ അതിലൂടെ നാം വിലയ്ക്കു വാങ്ങുന്നത് രോഗങ്ങളെത്തന്നെയാണ്.
മിസ്സിസ് അന്നമ്മ ജോസഫ് തൻ്റെ മകൾക്കു കുറിച്ചു നല്കിയ ഈ രുചിക്കൂട്ടുകൾ പൗരാണിക രുചികളുടെ പ്രൗഡി വിളിച്ചോതുന്നവയാണ്. ചെറുമകൾക്ക് നല്കുവാൻ അത് പുന:ക്രമീകരിച്ചതലൂടെ പുതുതലമുറയുടെ ഇഷ്ട വിഭവങ്ങളും പുസ്തകത്തിൽ സ്ഥാനം പിടിച്ചു. പകരം വയ്ക്കുവാൻ മറ്റൊന്നില്ലാത്ത ഈടുറ്റ ഗ്രന്ഥം എന്നാണ് അനുവാചകർ പുസ്തകത്തെ വിലയിരുത്തുന്നത്.
പേജ്: - 266
വില: - 250
Contact & G-Pay - 7012183271




Post a Comment

0 Comments